വ്യാജ എന്‍സിസി ക്യാംപ്; 13 പെണ്‍കുട്ടികളെ പീഡിപ്പിച്ചു, 11 പേര്‍ അറസ്റ്റില്‍

സ്വകാര്യ സ്‌കൂളിന് എന്‍സിസി യൂണിറ്റ് ഇല്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
 POLICE
ആദ്യം നടന്ന ത്രിദിന ക്യാമ്പില്‍ 17 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 41 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. പ്രതീകാത്മക ചിത്രം
Updated on
1 min read

ചെന്നൈ: തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ വ്യാജ എന്‍സിസി ക്യാംപില്‍ 13 പെണ്‍കുട്ടികള്‍ ലൈംഗികാതിക്രമത്തിന് ഇരയായി. ക്യാമ്പ് ഓര്‍ഗനൈസര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍, രണ്ട് അധ്യാപകര്‍ എന്നിവരുള്‍പ്പെടെ 11 പേര്‍ കേസില്‍ അറസ്റ്റിലായിട്ടുണ്ട്. സ്വകാര്യ സ്‌കൂളിന് എന്‍സിസി യൂണിറ്റ് ഇല്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ മാസം ആദ്യം നടന്ന ത്രിദിന ക്യാമ്പില്‍ 17 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 41 വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

പെണ്‍കുട്ടികളെ ഒന്നാം നിലയിലെ സ്‌കൂള്‍ ഓഡിറ്റോറിയത്തിലും ആണ്‍കുട്ടികളെ താഴത്തെ നിലയിലുമാണ് പാര്‍പ്പിച്ചിരുന്നത്. ക്യാമ്പിന്റെ മേല്‍നോട്ടം വഹിക്കാന്‍ അധ്യാപകരെ നിയോഗിച്ചിരുന്നില്ല. ഓഡിറ്റോറിയത്തിന് പുറത്തേയ്ക്ക് കൊണ്ടുപോയാണ് ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടികള്‍ പറഞ്ഞത്. സംഭവം സ്‌കൂള്‍ അധികൃതര്‍ അറിഞ്ഞിട്ടും മൂടിവെക്കാന്‍ ശ്രമിച്ചു. പൊലീസിനെ അറിയിക്കാതെ മൂടിവെച്ചുവെന്നും ജില്ലാ പൊലീസ് സൂപ്രണ്ട് പി തങ്കദുരൈ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇതേ സംഘം മറ്റ് സ്‌കൂളുകളിലും സമാന രീതിയിലുള്ള ക്യാമ്പുകള്‍ നടത്തിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പോക്‌സോ കേസാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പെണ്‍കുട്ടികളുടെ വൈദ്യപരിശോധന നടത്തി ജില്ലാ ശിശുക്ഷേമ സമിതി നടപടി തുടങ്ങി. കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ ഹോസ്പിറ്റലിലെ 31 കാരിയായ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ് പുതിയ സംഭവം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

mythanga
Foreign students walking in a Kerala campus along with Malayalee students.jpg
At least 250,000 girls sexually abused: UK MPs' independent report
AT Rajamani Prabhu
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com