മുഖ്യമന്ത്രിക്ക് മുന്നില്‍ ആയുധങ്ങള്‍ സമര്‍പ്പിച്ചു; തെലങ്കാനയില്‍ 130 മാവോയിസ്റ്റുകള്‍ കീഴടങ്ങി

പൊലിസിന് കൈമാറിയ 266 അത്യാധുനിക ആയുധങ്ങള്‍ മുഖ്യമന്ത്രി നേരിട്ട് പരിശോധിക്കുകയും ചെയ്തു.
130 Maoists surrender before Telangana Chief Minister in Hyderabad
തെലങ്കാനയില്‍ 130 മാവോയിസ്റ്റുകള്‍ കീഴടങ്ങിSM ONLINE
Updated on
1 min read

ഹൈദരബാദ്: തെലങ്കാനയില്‍ 130 മാവോയിസ്റ്റുകള്‍ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മുന്നില്‍ ആയുധങ്ങളുമായി കീഴടങ്ങി. മുന്‍ മുതിര്‍ന്ന മാവോയിസ്റ്റ് നേതാവ് തിപ്പിരി തിരുപ്പതിയുമായി ബന്ധമുള്ള പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി അംഗങ്ങള്‍ ഉള്‍പ്പെടെ 130 മാവോയിസ്റ്റുകളാണ് കീഴടങ്ങിയത്. ഇതില്‍ നാലുപേര്‍ തെലങ്കാനയില്‍ നിന്നുള്ളവരും 125 പേര്‍ ഛത്തീസ്ഗഡില്‍ നിന്നുള്ളവരുമാണ്.

130 Maoists surrender before Telangana Chief Minister in Hyderabad
പഴയ സാമ്പാര്‍ വിളമ്പി, ഭര്‍ത്താവ് വഴക്കുപറഞ്ഞു; യുവതി ജീവനൊടുക്കി

ദിവസങ്ങള്‍ക്ക് മുമ്പ് സിപിഐ പൊളിറ്റ് ബ്യൂറോ അംഗം തിപ്പിരി തിരുപ്പതിയും സെന്‍ട്രല്‍ കമ്മിറ്റി അംഗം മല്ല രാജി റെഡ്ഡിയും തെലങ്കാന ഡിജിപി ബി. ശിവധര്‍ റെഡ്ഡിക്ക് മുന്നില്‍ കീഴടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ പേര്‍ ആയുധം വെച്ചു കീഴടങ്ങിയത്. പൊലിസിന് കൈമാറിയ 266 അത്യാധുനിക ആയുധങ്ങള്‍ മുഖ്യമന്ത്രി നേരിട്ട് പരിശോധിക്കുകയും ചെയ്തു.

130 Maoists surrender before Telangana Chief Minister in Hyderabad
മാധ്യമ പ്രവര്‍ത്തകന്റെ കൊലപാതകം: ഗുര്‍മീത് റാം റഹീമിനെ കോടതി വെറുതെ വിട്ടു

റൈഫിളുകള്‍, എകെ-47 തോക്കുകള്‍, അമേരിക്കന്‍ നിര്‍മ്മിത കാര്‍ബൈനുകള്‍, 9 എംഎം പിസ്റ്റളുകള്‍, ഗ്രനേഡ് ലോഞ്ചറുകള്‍, സ്റ്റണ്‍ ഗണ്ണുകള്‍, ബി.ജി.എല്ലുകള്‍ തുടങ്ങിയവ കൈമാറിയ ആയുധങ്ങളില്‍പ്പെടുന്നു. ആയുധം വെച്ചു കീഴടങ്ങുന്നവര്‍ക്ക് സമൂഹത്തില്‍ മാന്യമായ ജീവിതം നയിക്കുന്നതിനായി പ്രത്യേക പുനരധിവാസ പാക്കേജുകള്‍ ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Summary

130 Maoists surrender before Telangana Chief Minister in Hyderabad

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com