കൊളംബിയയെ നടുക്കി വന്‍ ഭൂചലനം. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 132 പേര് മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടങ്ങിയവരെ പുറത്തെടുക്കാനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. റിസ റാള്‍ഡ പ്രവിശ്യയെയാണ് ദുരന്തം ഏറ്റവും അധികം ബാധിച്ചത്..ഇന്ത്യന്‍ ശതകോടീശ്വരന്‍ ഗൗതം അദാനിക്കെതിരായ ക്രിമിനല്‍ കേസ് യുഎസ് കോടതി റദ്ദാക്കി. ഇന്ത്യയിലെ വന്‍കിട സൗരോര്‍ജ്ജ പദ്ധതിക്കായി കോടിക്കണക്കിനു രൂപ കൈക്കൂലി നല്‍കിയെന്ന വിവരം മറച്ചുവച്ച് യുഎസിലെ നിക്ഷേപകരെ വഞ്ചിച്ചെന്നതുള്പ്പടെയുള്ള കേസുകള്‍ ആണ് യുഎസ് നീതിന്യായ വകുപ്പ് റദ്ദാക്കിയത്..സംസ്ഥാനത്തെ മാധ്യമപ്രവര്‍ത്തനത്തില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി വിഡി സതീശന്. വാര്‍ത്തകള്‍ തെറ്റാണെന്ന് അറിഞ്ഞിട്ടും അവ ബോധപൂര്‍വം പ്രചരിപ്പിക്കുന്ന പ്രവണതയാണ് ഇപ്പോള്‍ കണ്ടുവരുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മാധ്യമങ്ങള്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു..ആലുവ മണപ്പുറത്ത് നാളെ നടക്കുന്ന കർക്കടക വാവുബലിക്കുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. ബുധനാഴ്ച പുലർച്ചെ രണ്ടിന് ആരംഭിക്കുന്ന പിതൃകർമങ്ങൾ വൈകീട്ട് മൂന്ന് വരെ തുടരും. ക്ഷേത്രകർമങ്ങൾക്ക് മേൽശാന്തി മുല്ലപ്പിള്ളി ശങ്കരൻ നമ്പൂതിരി കാർമികത്വം വഹിക്കും. പുലർച്ചെ ഒന്നുമുതൽ നഗരത്തിൽ ഗതാഗതം നിയന്ത്രണം ഏർപ്പെടുത്തി..ടിപ്പറുകളില്‍ ചരക്ക് വയ്ക്കുന്ന ലോഡ് കാര്യേജ് മുകളില്‍ നിന്ന് പൂര്‍ണമായി അടയ്ക്കാവുന്ന യന്ത്രവല്‍കൃത കവറിങ് സംവിധാനം നിര്‍ബന്ധമാക്കി. ഏപ്രില്‍ ഒന്നുമുതല്‍ രാജ്യത്തെ എല്ലാ ടിപ്പറുകള്‍ക്കും ഇത് നിര്‍ബന്ധമാക്കി കേന്ദ്രഗതാഗതമന്ത്രാലയം വിജ്ഞാപനം ഇറക്കി..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates