

ഗൂഡല്ലൂര്‍: കാട്ടാന ആക്രമണത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു. ഗൂഡല്ലരില്‍ പതിനാലുകാരനായ പാക്കണയില്‍ മിസ്ഹബ് ആണ് മരിച്ചത്. ടൗണില്‍ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെ രാത്രി എട്ടുമണിയോടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു.
ഇന്ന് രാവിലെ വയനാട് മേപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വീട്ടമ്മ മരിച്ചിരുന്നു. പുത്തുമല സ്വദേശി ജെസ്സിയാണ് മരിച്ചത്. കാട്ടാനയുടെ ആക്രമണത്തില്‍ ഭര്‍ത്താവ് ഷാജിക്ക് പരിക്കേറ്റു. ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ ജോലിക്ക് പോകുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. മേപ്പാടി- ചൂരല്‍മല പ്രധാന രോഡില്‍ വെച്ചായിരുന്നു ആക്രമം.സാരമായി പരിക്കേറ്റ ജെസ്സിയെ ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവ് ഷാജി ചികിത്സയിലാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates