വായു മലിനീകരണത്തിനെതിരെ ഇന്ത്യ ഗേറ്റില്‍ പ്രതിഷേധം, പൊലീസിന് നേര്‍ക്ക് പെപ്പര്‍ സ്‌പ്രേ, 15 പേര്‍ അറസ്റ്റില്‍

പ്രകടനം ആംബുലന്‍സുകള്‍ക്കും മെഡിക്കല്‍ ഉദ്യാഗസ്ഥര്‍ക്കും തടസം സൃഷ്ടിച്ചെന്ന് മുതിര്‍ന്ന പൊലീസുദ്യോഗസ്ഥന്‍ പറഞ്ഞു.
15 arrested for using 'pepper spray' on Delhi Police during air pollution protest
15 arrested for using 'pepper spray' on Delhi Police during air pollution protestX
Updated on
1 min read

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായുമലിനീകരണ തോത് വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് ഇന്ത്യ ഗേറ്റില്‍ നടന്ന പ്രതിഷേധത്തിനിടെ 15 പേരെ അറസ്റ്റ് ചെയ്തു. പ്രതിഷേധക്കാര്‍ റോഡ് ഉപരോധിക്കുകയും ഉദ്യോഗസ്ഥരെ തടഞ്ഞുവെക്കുകയും ചെയ്്തു. പ്രതിഷേധക്കാര്‍ പൊലീസിന് നേര്‍ക്ക് പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചു. ഇതേത്തുടര്‍ന്ന് സംഘര്‍ഷം രൂക്ഷമാവുകയും പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

15 arrested for using 'pepper spray' on Delhi Police during air pollution protest
കൊക്കില്‍ വല കുരുങ്ങി അവശനിലയില്‍; നീര്‍ക്കാക്കയ്ക്ക് രക്ഷകരായി പൊലീസുകാര്‍- വിഡിയോ

പ്രകടനം ആംബുലന്‍സുകള്‍ക്കും മെഡിക്കല്‍ ഉദ്യാഗസ്ഥര്‍ക്കും തടസം സൃഷ്ടിച്ചെന്ന് മുതിര്‍ന്ന പൊലീസുദ്യോഗസ്ഥന്‍ പറഞ്ഞു. ഇക്കാര്യം പ്രതിഷേധക്കാരോട് സൂചിപ്പിച്ചു. എന്നാല്‍ ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പെപ്പര്‍ സ്‌പ്രേ പ്രയോഗിക്കുകയും ചെയ്തു,പൊലീസുദ്യോഗസ്ഥന്‍ പറഞ്ഞു.

15 arrested for using 'pepper spray' on Delhi Police during air pollution protest
'സൈലന്റ് ഹണ്ടര്‍'; തദ്ദേശീയമായി നിര്‍മിച്ച അന്തര്‍വാഹിനിവേധ യുദ്ധക്കപ്പല്‍ നീറ്റിലിറക്കി, അറിയാം ഐഎന്‍എസ് മാഹിയുടെ പ്രത്യേകതകള്‍- വിഡിയോ

ഡല്‍ഹി നഗരത്തിലെ വായുവിന്റെ ഗുണനിലവാരം പൊതുജനാരോഗ്യത്തിന് അപകടകരമായി മാറിയിട്ടുണ്ടെന്നും മലിനീകരണത്തിന്റെ മൂലകാരണങ്ങള്‍ പരിഹരിക്കുന്നതില്‍ അധികാരികള്‍ പരാജയപ്പെട്ടുവെന്നും ഡല്‍ഹി കോര്‍ഡിനേഷന്‍ കമ്മിറ്റി ഫോര്‍ ക്ലീന്‍ എയര്‍ പറഞ്ഞു. വായുവിന്റെ ഗുണനിലവാരം ഗുരുതരമായ അവസ്ഥയില്‍ തുടരുകയാണ്. ഈ പ്രശ്‌നം പരിഹരിക്കുന്നതിന് ദീര്‍ഘകാല പരിഹാരങ്ങള്‍ കണ്ടെത്തുന്നതിന് പകരം വാട്ടര്‍ സ്പ്രിംഗളറുകള്‍, ക്ലൗഡ് സീഡിങ് തുടങ്ങിയ നടപടികളെയാണ് സര്‍ക്കാര്‍ ആശ്രയിക്കുന്നതെന്നും സംഘടന ആരോപിക്കുന്നു.

Summary

15 arrested for using 'pepper spray' on Delhi Police during air pollution protest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com