15കാരിയായ സഹോദരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; 9മാസം ഗര്‍ഭിണിയായ യുവതി ഭര്‍ത്താവിനെ കോടാലി കൊണ്ട് തലയ്ക്കടിച്ചുകൊന്നു

കൊല നടത്തിയ ശേഷം വീടിന് സമീപത്തു കുഴിച്ചിടുകയായിരുന്നു. പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു
15കാരിയായ സഹോദരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; 9മാസം ഗര്‍ഭിണിയായ യുവതി ഭര്‍ത്താവിനെ കോടാലി കൊണ്ട് തലയ്ക്കടിച്ചുകൊന്നു
Updated on
1 min read

ജയ്പൂര്‍: സഹോദരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ ഗര്‍ഭിണിയായ യുവതി കോടാലി കൊണ്ട് അടിച്ചുക്കൊന്നു. രാജസ്ഥാനിലെ സിഖാറിലാണ് സംഭവം. സംഭവത്തില്‍ ഒമ്പത് മാസം ഗര്‍ഭിണിയായ യുവതിയ്‌ക്കെതിരെ് കേസെടുത്തു.

പതിനഞ്ചുവയസായ സഹോദരിയെ അടുത്തകാലത്താണ് 28കാരിയായ യുവതി വീട്ടിലേക്ക് കൊണ്ടുവന്നത്. സംഭവ ദിവസം മദ്യലഹരിയില്‍ ആയിരുന്ന ഇവരുടെ ഭര്‍ത്താവ് സഹോദരിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും കോടാലി ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് വീടിന് പുറകെ കുഴിയെടുത്ത് മൃതദേഹം കുഴിച്ചിട്ടു.

ഇതിന് പിന്നാലെ യുവതി പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. സംഭവത്തില്‍ യുവതിക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ജയ്പൂര്‍ ഐജി പറഞ്ഞു. അഞ്ചു വയസുള്ള കുട്ടിയുടെ അമ്മ കൂടിയാണ് ഈ യുവതി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com