നാഗ്പൂര്‍ ഫാക്ടറിയില്‍ വന്‍ സ്‌ഫോടനം; 17 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

സഫോടക വസ്തുക്കള്‍ നിര്‍മിക്കുന്ന ഫാക്ടറിയിലാണ് സ്‌ഫോടനം ഉണ്ടായത്, രാവിലെയായിരുന്നു അപകടം
17 killed in blast at Nagpur explosives factory, PM announces Rs 2 lakh aid
നാഗ്പൂര്‍ ഫാക്ടറിയില്‍ വന്‍ സ്‌ഫോടനം
Updated on
1 min read

മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂരിന് സമീപത്തെ സ്‌ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കുന്ന ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ പതിനേഴ് പേര്‍ മരിച്ചു. പതിനെട്ട് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. നാഗ്പൂരിലെ എസ്ബിഎല്‍ എനര്‍ജി ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് സ്‌ഫോടനം ഉണ്ടായത്.

17 killed in blast at Nagpur explosives factory, PM announces Rs 2 lakh aid
രാജ്യത്തെ പ്രധാന വിമാനത്താവളങ്ങള്‍ അതീവ ജാഗ്രതയില്‍; 444 വിമാന സര്‍വീസുകള്‍ റദ്ദാക്കി

പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തിന്റെ കാരണം അറിവായിട്ടില്ല. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ പറഞ്ഞു. ഇന്ന് പുലര്‍ച്ചെ 6-നും 7-നും ഇടയിലാണ് അപകടമുണ്ടായത്. ഖനനത്തിന് ആവശ്യമായ സ്‌ഫോടകവസ്തുക്കളുമാണ് ഇവിടെ നിര്‍മ്മിക്കുന്നത്. രാവിലെ തൊഴിലാളികള്‍ ജോലി തുടങ്ങിയതിന് പിന്നാലെയാണ് വലിയ സ്‌ഫോടനമുണ്ടായത്.

സ്‌ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററുകളോളം ദൂരത്തില്‍ കേള്‍ക്കാമായിരുന്നു. ഇത് ഗ്രാമവാസികള്‍ക്കിടയില്‍ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ഫാക്ടറിയുടെ ചില ഭാഗങ്ങള്‍ തകര്‍ന്നു.

അപകടസമയത്ത് മുപ്പതിലേറെ തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു എന്നാണ് വിവരം. ചില തൊഴിലാളികള്‍ ഇനിയും ഉള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും വിവരം ഉണ്ട്. വിവരം ലഭിച്ച ഉടന്‍ തന്നെ പൊലീസ്, അഗ്‌നിശമന സേന, എമര്‍ജന്‍സി സര്‍വീസുകള്‍ എന്നിവര്‍ സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

Summary

17 killed in blast at Nagpur explosives factory, PM announces Rs 2 lakh aid

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com