2500 രൂപ തിരിച്ചു നല്‍കിയില്ല, സുഹൃത്തിനെ കല്ല് കൊണ്ട് ഇടിച്ചുകൊന്നു; 'കുറ്റബോധത്താല്‍' അച്ഛനോട് തുറന്നുപറഞ്ഞു, 17കാരന്‍ അറസ്റ്റില്‍

പണം തിരിച്ചുനല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് ഒടുവില്‍ 17കാരന്‍ സുഹൃത്തിനെ കല്ല് കൊണ്ട് ഇടിച്ചുകൊന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി:  പണം തിരിച്ചുനല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് ഒടുവില്‍ 17കാരന്‍ സുഹൃത്തിനെ കല്ല് കൊണ്ട് ഇടിച്ചുകൊന്നു. കൊലപാതകവിവരം വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് 17കാരന്റെ അച്ഛന്‍ പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. സംഭവത്തില്‍ 17കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഡല്‍ഹി മൈതാന്‍ ഗാര്‍ഗിക്ക് സമീപമുള്ള വനത്തിലാണ് സുഹൃത്തിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. നവംബര്‍ ഒന്‍പതിനാണ് കൊലപാതകം നടന്നത്. മൂന്നാഴ്ച നീണ്ട അന്വേഷണത്തിനിടയിലാണ് 17കാരന്‍ കൊലപാത വിവരം അച്ഛനോട് വെളിപ്പെടുത്തിയത്.  2500 രൂപ തിരിച്ചുനല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

കൊലപാതകത്തിന് തൊട്ടുമുന്‍പ് ഇരുവരും മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു. 17കാരന്റെ അച്ഛന്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ചോദ്യം ചെയ്തു. തുടര്‍ന്ന് ആണ്‍കുട്ടി കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു.

വനത്തില്‍ കൊല്ലപ്പെട്ട നിലയില്‍ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതായി പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. മൃതദേഹം മൃഗങ്ങള്‍ ഭാഗികമായി തിന്ന നിലയിലായിരുന്നു. ധരിച്ചിരുന്ന വസ്്ത്രവും ടാറ്റൂവും കണ്ട് മാതാപിതാക്കള്‍ മൃതദേഹം മകന്റേതാണെന്ന് തിരിച്ചറിയുകയായിരുന്നു.  തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com