17കാരിയായ ഷൂട്ടിങ് താരത്തെ ലൈംഗികമായി പീഡിപ്പിച്ചു; ദേശീയ ഷൂട്ടിങ് പരിശീലകനെതിരെ പോക്‌സോ കേസ്

ദേശീയ തല ഷൂട്ടിങ് മത്സരത്തിനിടെയാണ് സംഭവം നടന്നത്
Ankush Bharadwaj
Ankush Bharadwaj
Updated on
1 min read

ന്യൂഡല്‍ഹി: 17 വയസ്സുള്ള ഷൂട്ടിങ് താരമായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ദേശീയ ഷൂട്ടിങ് പരിശീലകന്‍ അങ്കുഷ് ഭരദ്വാജിനെതിരെ ഹരിയാന പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയിലാണ് നടപടി. പ്രകടനം വിലയിരുത്താനെന്ന വ്യാജേന ഫരീദാബാദിലെ ഹോട്ടലില്‍ വിളിച്ചു വരുത്തി ബലാത്സംഗം ചെയ്തുവെന്നാണ് കേസ്.

Ankush Bharadwaj
ചരിത്രത്തിലാദ്യം; കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് അവതരണം ഫെബ്രുവരി 1 ഞായറാഴ്ച

ന്യൂഡല്‍ഹിയിലെ ഡോ. കര്‍ണി സിങ് ഷൂട്ടിങ്ങ് റേഞ്ചില്‍ നടന്ന ദേശീയ തല ഷൂട്ടിങ് മത്സരത്തിനിടെയാണ് സംഭവം നടന്നത്. അത്ലറ്റിന്റെ കുടുംബം നല്‍കിയ പരാതിയെില്‍ ചൊവ്വാഴ്ച എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ്, സാക്ഷികളില്‍ നിന്ന് മൊഴി രേഖപ്പെടുത്താനും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാനും ശ്രമം നടത്തി വരികയാണ്. പോക്‌സോ വകുപ്പും അങ്കുഷ് ഭരദ്വാജിനെതിരെ ചുമത്തിയിട്ടുണ്ട്.

ഹോട്ടലിന്റെ ലോബിയില്‍ വെച്ച് പരിശീലകനെ കാണാനാണ് അത്ലറ്റിനോട് ആദ്യം പറഞ്ഞത്. തുടര്‍ന്ന് പ്രകടന വിലയിരുത്തലിന്റെ മറവില്‍ മുറിയിലേക്ക് ചെല്ലാന്‍ സമ്മര്‍ദ്ദം ചെലുത്തിയതായി എഫ്ഐആറില്‍ പറയുന്നു. ലൈംഗികാതിക്രമത്തെക്കുറിച്ച് പുറത്താരോടെങ്കിലും പറഞ്ഞാല്‍ കരിയര്‍ നശിപ്പിക്കുമെന്നും കുടുംബത്തെ ഉപദ്രവിക്കുമെന്നും അങ്കുഷ് ഭരദ്വാജ് ഭീഷണിപ്പെടുത്തിയതായും എഫ്ഐആറില്‍ പറയുന്നു. മറ്റൊരു വനിതാ ഷൂട്ടര്‍ക്കും ഇയാളില്‍ നിന്നും സമാനമായ പെരുമാറ്റം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അത്ലറ്റ് ആരോപിച്ചു.

Ankush Bharadwaj
ടാറ്റൂ മായ്ചിട്ടും അപേക്ഷ നിരസിച്ചു; സിഎപിഎഫ് കോണ്‍സറ്റബിള്‍ ഉദ്യോഗാര്‍ഥിയുടെ ഹര്‍ജി തള്ളി കല്‍ക്കട്ട ഹൈക്കോടതി

കേസിന്റെ ഗൗരവം കണക്കിലെടുത്ത്, പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ സ്ഥിരീകരിക്കുന്നതിനായി സംഭവദിവസത്തെ എല്ലാ സിസിടിവി കാമറ ദൃശ്യങ്ങളും നല്‍കാന്‍ ഹോട്ടല്‍ ജീവനക്കാരോട് ആവശ്യപ്പെട്ടതായി ഫരീദാബാദ് പൊലീസ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ യശ്പാല്‍ യാദവ് പറഞ്ഞു. നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (എന്‍ആര്‍ഐ) നിയമിച്ച 13 ദേശീയ പിസ്റ്റള്‍ പരിശീലകരില്‍ ഒരാളാണ് പ്രതിയായ അങ്കുഷ് ഭരദ്വാജ്. ആരോപണങ്ങളെ തുടര്‍ന്ന് ഇയാളെ സസ്പെന്‍ഡ് ചെയ്തതായി എന്‍ആര്‍ഐ സെക്രട്ടറി ജനറല്‍ പവന്‍ കുമാര്‍ സിങ് അറിയിച്ചു.

Summary

Haryana Police has registered a case against national shooting coach Ankush Bharadwaj for sexually assaulting a 17-year-old shooter.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com