ആറാം ക്ലാസുകാരുടെ ബാങ്ക് അക്കൗണ്ടില്‍ 900 കോടി രൂപ; ഞെട്ടല്‍, അന്വേഷണം

ആറാം ക്ലാസുകാരുടെ ബാങ്ക് അക്കൗണ്ടില്‍ 900 കോടി രൂപ; ഞെട്ടല്‍, അന്വേഷണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

പറ്റ്‌ന:  ആറാം ക്ലാസ് വിദ്യാര്‍ഥികളുടെ ബാങ്ക് അക്കൗണ്ടില്‍ 900 കോടി രൂപ. സ്‌കൂള്‍ യൂണിഫോമിനായി സര്‍ക്കാര്‍ നല്‍കിയ പണം പിന്‍വലിക്കാനായി ബാങ്കില്‍ എത്തിയപ്പോള്‍ അക്കൗണ്ടില്‍ കണ്ട പണം കണ്ടു ഞെട്ടിയിരിക്കുകയാണ്, ബിഹാറിലെ ഈ വിദ്യാര്‍ഥികളും മാതാപിതാക്കളും. 

കട്ടിഹാറിലെ ആറാം ക്ലാസ് വിദ്യാര്‍ഥികളായ ഗുരു ചന്ദ്ര ബിശ്വാസിന്റയെും ആശിഷ് കുമാറിന്റെയും അക്കൗണ്ടിലാണ് വന്‍ തുക വന്നത്.രണ്ട് പേരുടേയും അക്കൗണ്ടുകളിലായി വന്നത് 906.2 കോടി രൂപ. യൂണിഫോമിനായി സര്‍ക്കാര്‍ നല്‍കുന്ന പണം വന്നോ എന്ന് അറിയാനായി ബാങ്കിലെത്തി അക്കൗണ്ട് പരിശോധിച്ചപ്പോഴാണു കോടികളുടെ നിക്ഷേപം കണ്ടത്.

ബിഹാര്‍ ഗ്രാമീണ്‍ ബാങ്കിലായിരുന്നു അക്കൗണ്ട്. പണമയക്കുന്ന കമ്പ്യൂട്ടറിലെ തകരാറാണെന്നും പണം പിന്‍വലിക്കുന്നതു മരവിപ്പിച്ചതായും ബ്രാഞ്ച് മാനേജന്‍ മനോജ് ഗുപ്ത അറിയിച്ചു. കട്ടിഹാര്‍ ജില്ല കലക്ടര്‍ ഉദയന്‍ മിശ്ര ബാങ്ക് മാനേജരോട് റിപ്പോര്‍ട്ട് തേടി. ബിഹാറില്‍ നേരത്തേ രഞ്ജിദാസ് എന്ന അധ്യാപകന്റെ അക്കൗണ്ടിലേക്കു സമാനമായ രീതിയില്‍ അഞ്ച് ലക്ഷം രൂപ എത്തിയിരുന്നു.

പണം പിന്‍വലിച്ച അധ്യാപകന്‍ സര്‍ക്കാര്‍ നല്‍കിയ പണമാണെന്ന് അറിയിച്ച് തിരികെ നല്‍കാന്‍ തയാറായില്ല. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com