

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷം. മെയ്തെയ് ഗ്രാമങ്ങളിലുണ്ടായ ആക്രമണത്തിൽ ഒരു സ്ത്രീ ഉൾപ്പടെ രണ്ട് പേർ കൊല്ലപ്പെട്ടു. ഗന്‍ബം സുര്‍ബല (35) ആണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. ഇവരെ അധികൃതര്‍ തിരിച്ചറിഞ്ഞു. തലയ്ക്ക് വെടിയേറ്റതാണ് മരണകാരണം. സംഘർഷത്തിൽ കൊല്ലപ്പെട്ട സ്ത്രീയുടെ 12 വയസുകാരിയായ മകള്‍ ഉൾപ്പെടെ 10 പേര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റവരിൽ രണ്ട് പൊലീസുകാരും ഒരു മാധ്യമ പ്രവർത്തകനും ഉൾപ്പെടുന്നു. കുക്കി വിമതരെന്നു സംശയിക്കുന്ന ആളുകളാണ് ആക്രമണം നടത്തിയതെന്നു പൊലീസ് അറിയിച്ചു. ഞായറാഴ്ച ഇംഫാലിലെ പടിഞ്ഞാറൻ മേഖലയിലാണ് സംഘർഷമുണ്ടായത്. ഗ്രാമത്തിലെ നിരവധി വീടുകൾ അഗ്നിക്കിരയായിട്ടുണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
നിരവധി ഗ്രാമീണരെ അധികൃതർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഒളിഞ്ഞിരുന്നാണ് അക്രമികൾ വെടിയുതിർത്തത്. ജനവാസ കേന്ദ്രത്തിൽ ബോംബ് ഉപയോഗിച്ച് ഡ്രോണുകളും വർഷിച്ചു. ബോംബാക്രമണത്തിൽ ഒരു വീട് പൂർണമായും തകർന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates