ഡ്രൈവര്‍ ഡാന്‍സ് ചെയ്യാന്‍ ഇറങ്ങിപ്പോയി; വണ്ടി ഓടിച്ചത് ഡ്രൈവിങ് അറിയാത്ത ആള്‍, ജീപ്പ് ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി മരണം

ഡ്രൈവിങ് അറിയാത്ത ആള്‍ ഓടിച്ച ജീപ്പ് ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി രണ്ടുപേര്‍ മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

ഡ്രൈവിങ് അറിയാത്ത ആള്‍ ഓടിച്ച ജീപ്പ് ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി രണ്ടുപേര്‍ മരിച്ചു. എട്ടുപേര്‍ക്ക് പരിക്കേറ്റു. വിവാഹ ഘോഷയാത്രയില്‍ ഡാന്‍സ് ചെയ്യാന്‍ വേണ്ടി ജീപ്പ് ഡ്രൈവര്‍ മറ്റൊരാളെ വാഹനം ഓടിക്കാന്‍ ഏല്‍പ്പിക്കുകയായിരുന്നു. മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലാണ് സംഭവം നടന്നത്. 

വിവാഹ സംഘം സഞ്ചരിച്ചിരുന്ന ജീപ്പ്, ബുധനാഴ്ച രാത്രിയാണ് അപകടത്തില്‍പ്പെട്ടത്. വിവാഹ വേദിയിലേക്ക് വരുന്നവഴി നാല്‍പ്പതോളം പേര്‍ നൃത്തം ചെയ്യുന്നുണ്ടായിരുന്നു. ഇതുകണ്ട ജീപ്പ് ഡ്രൈവര്‍ നൃത്തം ചെയ്യാനായി പോവുകയായിരുന്നു. ഡ്രൈവിങ് വശമില്ലാത്തയാളോട് ജീപ്പ് ഓടിക്കാന്‍ പറഞ്ഞായിരുന്നു ഇയാള്‍ ഡാന്‍സ് ചെയ്യാന്‍ പോയത്. 

ജീപ്പ് ഓടിച്ചയാള്‍ ആക്‌സിലേറ്ററില്‍ കാല്‍ അമര്‍ത്തിയതോടെ, ആള്‍ക്കൂട്ടത്തിലേക്ക് വണ്ടി പാഞ്ഞുകയറുകയായിരുന്നു. പരിക്കേറ്റ എട്ടുപേരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. അപകട സമയത്ത് ജീപ്പ് ഓടിച്ചിരുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sohrabuddin Sheikh, wife Kausar Bi
Trinamool Congress
Supreme Court UPI Charges Refuses Stay
Security personnel interact with people following stone-pelting incidents during protests against the proposed removal of a portion of the 'Shahi Masjid
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com