ഡ്രൈവറും കണ്ടക്ടറും മോശമായി പെരുമാറി, അശ്ലീലം പറഞ്ഞു; ഓടുന്ന ബസില്‍ നിന്ന് ചാടി പെണ്‍കുട്ടികള്‍

ഒരു പെണ്‍കുട്ടിക്ക് പരിക്കേറ്റു. ഇരുവരേയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ഭോപ്പാല്‍: ഡ്രൈവറും കണ്ടക്ടറും മോശമായി പെരുമാറുകയും അശ്ലീല പദപ്രയോഗങ്ങള്‍ നടത്തുകയും ചെയ്തതിനെത്തുടന്ന് രണ്ട് പെണ്‍കുട്ടികള്‍ ഓടുന്ന ബസില്‍ നിന്ന് പുറത്തേയ്ക്ക് ചാടി. ഒരു പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുവരേയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മധ്യപ്രദേശിലെ ടോറി എന്ന സ്ഥലത്തെ സ്‌കൂളില്‍ പഠിക്കുന്ന രണ്ട് പെണ്‍കുട്ടികളും പരീക്ഷ എഴുതാന്‍ അധ്രോതയില്‍ നിന്ന് ബസില്‍ പോകുകയായിരുന്നു. ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ നാല് പേര്‍ ബസിലുണ്ടായിരുന്നു. അശ്ലീല പദപ്രയോഗങ്ങള്‍ നടത്തിയപ്പോള്‍ ബസ് നിര്‍ത്താന്‍ പെണ്‍കുട്ടികള്‍ ആവശ്യപ്പെട്ടു.

ബസിന്റെ പിന്‍വാതില്‍ അടച്ചതോടെയാണ് പെണ്‍കുട്ടികള്‍കള്‍ക്ക് സംശയം തോന്നിയത്. ഭയന്ന് വിറച്ച പെണ്‍കുട്ടികള്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും പുറത്തേയ്ക്ക് ചാടുകയായിരുന്നു. ഡ്രൈവര്‍ മുഹമ്മദ് ആഷിഖ്, കണ്ടക്ടര്‍ ബന്‍ഷിലാല്‍, ഹുകും സിങ്, മാധവ് അസതി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Annu Kapoor
The patient's blood splashed out of the ambulance, and the driver and technician washed the entire vehicle with the patient's wife.
Piyush Mishra
Asha Sharath
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com