2047 വരെ കേന്ദ്രത്തില്‍ ബിജെപി തന്നെ; കോണ്‍ഗ്രസിന്റെ റെക്കോര്‍ഡ് തകര്‍ക്കുമെന്ന് രാം മാധവ് 

നിലവില്‍ കോണ്‍ഗ്രസ് വിദേശിയുടെ കൈയിലാണെന്നും രാം മാധവ് പരിഹസിച്ചു
2047 വരെ കേന്ദ്രത്തില്‍ ബിജെപി തന്നെ; കോണ്‍ഗ്രസിന്റെ റെക്കോര്‍ഡ് തകര്‍ക്കുമെന്ന് രാം മാധവ് 
Updated on: 
1 min read

ന്യൂഡല്‍ഹി: രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടി നൂറ് വര്‍ഷമാകുന്ന 2047 വരെ  കേന്ദ്രത്തില്‍ ബിജെപിയുടെ ഭരണം തുടരുമെന്ന അവകാശവാദവുമായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വി രാംമാധവ്. ലോക്‌സഭ തെരഞ്ഞെടുപ്പിലെ ബിജെപി വിജയത്തിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് നിസാമാബാദ് മണ്ഡലത്തില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് രാം മാധവിന്റെ അവകാശവാദം.

2014ല്‍ സ്വന്തം കഴിവു കൊണ്ടാണ് ബിജെപി അധികാരത്തില്‍ വന്നത്. ഈ വര്‍ഷം ഇത് ആവര്‍ത്തിക്കുകയും ചെയ്തു. 2047 വരെ ഇത് തുടരുമെന്ന് രാം മാധവ് പറഞ്ഞു. രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയതിന് ശേഷമുളള ആദ്യ 50 വര്‍ഷം കോണ്‍ഗ്രസ് ഭരണത്തിലിരുന്നത് രാം മാധവ് ഓര്‍മ്മിപ്പിച്ചു. ഈ റെക്കോര്‍ഡ് ബിജെപി തകര്‍ക്കും. നിലവില്‍ കോണ്‍ഗ്രസ് വിദേശിയുടെ കൈയിലാണെന്നും രാം മാധവ് പരിഹസിച്ചു.

മോദി സര്‍ക്കാരിന്റെ ക്ഷേമ പരിപാടികള്‍ 15 കോടി കര്‍ഷകര്‍ക്കാണ് ഉപകാരപ്പെട്ടത്. തെരഞ്ഞെടുപ്പ് കാലത്ത് നിസാമാബാദിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നിസാമാബാദ് ഉള്‍പ്പെടെ തെലുങ്കാനയിലെ നാലിടത്താണ് ബിജെപി വിജയിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com