

ഹൈദരാബാദ്: ആന്ധ്രയിലും തെലങ്കാനയിലും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദക്ഷിണ - മധ്യ റെയിൽവേ 21 ട്രെയിനുകൾ കൂടി റദ്ദാക്കി. ശക്തമായ മഴയെത്തുടർന്ന് ട്രാക്കുകളിൽ വെള്ളം കയറിയതിനെ തുടർന്നാണ് നടപടി. 10 ട്രെയിനുകൾ വഴിതിരിച്ചുവിടുകയും ചെയ്തു. കഴിഞ്ഞ ദിവസം മുതൽ പെയ്യുന്ന മഴയിൽ തെലങ്കാനയിലെ കേസമുദ്രത്തിനും മഹബൂബാബാദിനും ഇടയിലുള്ള റെയിൽവേ ട്രാക്ക് തകർന്നു.
12669 എംജിആർ ചെന്നൈ സെൻട്രൽ - ഛപ്ര, 12670 ഛപ്ര - എംജിആർ ചെന്നൈ സെൻട്രൽ, 12615 എംജിആർ ചെന്നൈ സെൻട്രൽ - ന്യൂഡൽഹി, 12616 ന്യൂഡൽഹി - എംജിആർ ചെന്നൈ സെൻട്രൽ എന്നിവയും റദ്ദാക്കിയ 21 ട്രെയിനുകളിൽ ഉൾപ്പെടുന്നുവെന്ന് സൗത്ത് സെൻട്രൽ റെയിൽവേ (എസ്സിആർ) അറിയിച്ചു.
12763 തിരുപ്പതി - സെക്കന്ദരാബാദ്, 22352 എസ്എംവിടി ബംഗളൂരു - പട്ലിപുത്ര, 22674 മന്നാർഗുഡി - ഭഗത് കി കോത്തി, 20805 വിശാഖപട്ടണം - ന്യൂഡൽഹി തുടങ്ങി ആറ് ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. രായനപാഡുവിലെ കനത്ത വെള്ളപ്പൊക്കം കാരണം ദക്ഷിണ - മധ്യ റെയിൽവേ എസ്എംവിബി ബംഗളൂരു - ദാനപൂർ, ദനാപൂർ - എസ്എംവിബി ബംഗളൂരു എന്നീ രണ്ട് ട്രെയിനുകളും വഴി തിരിച്ചുവിട്ടിട്ടുണ്ട്.
ഈ ട്രെയിനുകളിലെ യാത്രക്കാരെ റോഡ് മാർഗം കാസിപ്പേട്ട ജംഗ്ഷനിലേക്ക് മാറ്റി. നേരത്തെ സൗത്ത് സെൻട്രൽ റെയിൽവേ 20 ട്രെയിനുകൾ റദ്ദാക്കുകയും 30 ലധികം ട്രെയിനുകൾ വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു. കൂടാതെ ജനങ്ങളുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കാൻ റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറുകൾ നൽകിയിട്ടുണ്ട്. ഹൈദരാബാദ്- 27781500, വാറങ്കൽ- 2782751, കാസിപേട്ട്- 27782660, ഖമ്മൻ- 2782885 ഇവയാണ് ഹെൽപ്പ് ലൈൻ നമ്പറുകൾ.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അതേസമയം കനത്ത മഴയും വെള്ളപ്പൊക്കവുമുണ്ടായ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എന്നിവരുമായി സംസാരിച്ചു. ഇരു സംസ്ഥാനങ്ങളിലെയും സ്ഥിതിഗതികൾ അദ്ദേഹം ചോദിച്ചറിഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates