21കാരിയെ പാര്‍ക്കില്‍ വച്ച് പീഡിപ്പിക്കാന്‍ സുഹൃത്തിന്റെ ശ്രമം; തടയാനെത്തിയ സംഘം കൂട്ട ബലാത്സംഗത്തിന് ഇരയാക്കി; അറസ്റ്റ്

ജോലി വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തിയ 21 കാരിയെ അഞ്ചംഗ സംഘം പാര്‍ക്കില്‍ വച്ച്കൂട്ട ബലാത്സംഗത്തിന് ഇരയാക്കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ലഖ്‌നൗ: ജോലി വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തിയ 21 കാരിയെ അഞ്ചംഗ സംഘം പാര്‍ക്കില്‍ വച്ച്
കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. ജോലി നല്‍കാമെന്ന ഉറപ്പില്‍ സുഹൃത്താണ് യുവതിയെ വിളിച്ചു വരുത്തിയത്. നോയിഡ പാര്‍ക്കിലാണ് യുവതിയോട് വരാന്‍ ആവശ്യപ്പെട്ടത്. അവിടെയെത്തിയ യുവതിയെ ഒരു സംഘം പീഡിപ്പിക്കുകയുമായിരുന്നു.

സെക്ടര്‍ 63ല്‍ ബുധനാഴ്ച രാത്രിയാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. യുവതിയുടെ സുഹൃത്തടക്കം ആറ് പേരാണ് സംഭവത്തില്‍ കുറ്റക്കാര്‍. നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി സീനിയര്‍ പൊലീസ് സൂപ്രണ്ട് വൈഭവ് കൃഷ്ണ പറഞ്ഞു. രണ്ട് പേര്‍ക്കായി അന്വേഷണം തുടരുകയാണ്.

നിരക്ഷരയായ യുവതി ജോലി തേടുകയായിരുന്നു. തന്റെ സഹോദരന് പരിചയമുള്ള ഒരു സുഹൃത്തിനെ കാണാനും ജോലി ആവശ്യപ്പെടാനുമായാണ് യുവതി പാര്‍ക്കില്‍ എത്തിയത്. ജോലി ശരിയാക്കാമെന്ന് ഇയാള്‍ ഉറപ്പു നല്‍കുകയും പാര്‍ക്കില്‍ വരാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇവിടെ വച്ച് ഇയാള്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു.  

പാര്‍ക്കിലുണ്ടായിരുന്ന ഒരു സംഘം ആളുകള്‍ ഇത് കാണുകയും യുവതിയുടെ സുഹൃത്തിനെ പിടികൂടുകയും ചെയ്തു. എന്നാല്‍ ഈ സംഘം പിന്നീട് യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

യുവതി പൊലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്തുകയും പരാതി നല്‍കുകയുമായിരുന്നു. പരാതിയില്‍ അന്വേഷണം നടക്കുകയാണെന്നും മുഴുവന്‍ പ്രതികളെയും പിടികൂടുമെന്നും പൊലീസ് പറഞ്ഞു. യുവതിയെ വൈദ്യ പരിശോധനയ്ക്കും കൗണ്‍സിലിങിനും വിധേയയാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com