goa
goa

ഗോവയില്‍ നിശാക്ലബില്‍ തീപിടിത്തം, 23 മരണം

വടക്കന്‍ ഗോവയിലെ അര്‍പോറയിലുള്ള ക്ലബിലാണ് അപകടം ഉണ്ടായത്.
Published on

പനാജി: ഗോവയില്‍ നിശാ ക്ലബ്ലിലുണ്ടായ തീപിടിത്തത്തില്‍ 23 പേര്‍ മരിച്ചു. വടക്കന്‍ ഗോവയിലെ അര്‍പോറയിലുള്ള ക്ലബിലാണ് അപകടം ഉണ്ടായത്. എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം. വിനോദ സഞ്ചാരികള്‍ക്ക് ഉള്‍പ്പെടെ അപകടത്തില്‍പ്പെട്ടിട്ടുണ്ടെന്നാണ് നിഗമനം. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

goa
500 കിലോമീറ്റര്‍ വരെ പരമാവധി 7500, 1500 മുകളില്‍ 18,000 രൂപ; വിമാന ടിക്കറ്റ് നിരക്കിന് പരിധി നിശ്ചയിച്ച് കേന്ദ്രം

ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് തീപിടിത്തം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തനം ആരംഭിച്ച ബിര്‍ച്ച് ബൈ റോമിയോ ലെയ്ൻ എന്ന ക്ലബിലാണ് അപകടം ഉണ്ടായത്. മരിച്ചവരില്‍ ഭൂരിഭാഗവും മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ അടുക്കള തൊഴിലാളികളാണെന്നാണ് വിലയിരുത്തല്‍. മൂന്നോ നാലോ പേര്‍ വിനോദസഞ്ചാരികളും ഉണ്ടെന്നാണ് വിവരം. അപകടത്തില്‍ മൂന്നുപേര്‍ പൊള്ളലേറ്റും മറ്റുള്ളവര്‍ തീപ്പിടിത്തവും പുകയും മൂലം ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗോവ മുഖ്യമന്ത്രി വിനോദ് സാവന്ത് ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാത്രി തന്നെ സ്ഥലത്ത് എത്തിയിരുന്നു. അഗ്നിസുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിപ്പിച്ചതിന് നിശാക്ലബ്ബിന്റെ നടത്തിപ്പുകാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Summary

At least 23 people lost their lives in a devastating fire that broke out at a restaurant -cum-nightclub in Arpora village of North Goa around midnight. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com