പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

നവവധു മുറിയില്‍വച്ച് ഭര്‍ത്താവിന്റെ കഴുത്തറുത്തു; 'പ്രശ്‌നങ്ങള്‍' ഒന്നുമില്ലെന്ന് മൊഴി

എന്തിനാണ് താന്‍ ഭര്‍ത്താവിനെ ആക്രമിച്ചത് എന്ന് അറിയില്ലെന്നും അര്‍ച്ചന
Published on

ഹനംകൊണ്ട (തെലങ്കാന): ഇരുപത്തിമൂന്നുകാരിയായ നവവധു ഭര്‍ത്താവിനെ കഴുത്തറുത്തു കൊലപ്പെടുത്താന്‍ ശ്രമിച്ചു. തെലങ്കാനയിലെ ഹനംകൊണ്ട ജില്ലയിലാണ് സംഭവം. ഇരുപത്തിയാറുകാരനായ രാജു ആണ് ആക്രമിക്കപ്പെട്ടത്. ഭാര്യ അര്‍ച്ചയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഒരു മാസം മുമ്പാണ് ക്രഷിങ് യൂണിറ്റില്‍ സൂപ്പര്‍ വൈസര്‍ ആയി ജോലി ചെയ്യുന്ന രാജു അര്‍ച്ചയെ വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് ഏതാനും  ദിവസം കൂടി അര്‍ച്ചന സ്വന്തം വീട്ടില്‍ തന്നെയായിരുന്നു. ഇരുപതു ദിവസം മുമ്പാണ് ഭര്‍തൃവീട്ടില്‍ എത്തിയത്. 

തിങ്കളാഴ്ച മുറിയില്‍നിന്നു രാജുവിന്റെ നിലവിളി കേട്ടു ചെന്നു നോക്കിയപ്പോള്‍ കഴുത്തുമുറിഞ്ഞ നിലയില്‍ ചോരയില്‍ കുളിച്ചുകിടക്കുകയായിരുന്നെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. രാജു അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

അര്‍ച്ചനയ്ക്ക് ഇഷ്ടമില്ലാതെയാണ് വിവാഹം നടത്തിയെന്നാണ് പൊലീസ് നല്‍കുന്ന സൂചന. എന്നാല്‍ ചോദ്യം ചെയ്യലില്‍ അര്‍ച്ചന ഇതു നിഷേധിച്ചു. തനിക്കു ഭര്‍ത്താവുമായി പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നാണ് അര്‍ച്ചന പറയുന്നത്. എന്തിനാണ് താന്‍ ഭര്‍ത്താവിനെ ആക്രമിച്ചത് എന്ന് അറിയില്ലെന്നും അര്‍ച്ചന പറയുന്നു.

അതേസമയം അര്‍ച്ചനയെ മാനസിക രോഗിയായി ചിത്രീകരിച്ച് കേസില്‍നിന്നു രക്ഷപെടാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് രാജുവിന്റെ ബന്ധുക്കള്‍ ആരോപിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com