'പണം നല്‍കിയില്ലെങ്കില്‍ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കും'; ഷമിയുടെ അകന്നുകഴിയുന്ന ഭാര്യക്ക് ഭീഷണി, 25കാരന്‍ അറസ്റ്റില്‍

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ അകന്നുകഴിയുന്ന ഭാര്യയെ നിരന്തരം ഭീഷണിപ്പെടുത്തുന്നു എന്ന പരാതിയില്‍ 25കാരന്‍ അറസ്റ്റില്‍
ചിത്രം: പിടിഐ
ചിത്രം: പിടിഐ
Updated on
1 min read

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ അകന്നുകഴിയുന്ന ഭാര്യയെ നിരന്തരം ഭീഷണിപ്പെടുത്തുന്നു എന്ന പരാതിയില്‍ 25കാരന്‍ അറസ്റ്റില്‍. കഴിഞ്ഞ രണ്ടുമാസമായി പണം ആവശ്യപ്പെട്ട് തന്നെ യുവാവ് നിരന്തരം ഭീഷണിപ്പെടുത്തുന്നതായി ഹസിന്‍ ജഹാന്റെ പരാതിയില്‍ പറയുന്നു.

കൊല്‍ക്കത്തയില്‍ നിന്നാണ് 25കാരനെ അറസ്റ്റ് ചെയ്തത്. ആദ്യം ഹസിന്‍ ജഹാന്റെ മുന്‍ വീട്ടുജോലിക്കാരിയാണ് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയത്. തുടര്‍ന്ന് വീട്ടുജോലിക്കാരിയുടെ മകനാണ് എന്ന് പറഞ്ഞ് മറ്റൊരാള്‍ ഹസിന്‍ ജഹാനെ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതായി പൊലീസ് പറയുന്നു.

പണം നല്‍കിയില്ലെങ്കില്‍ സ്വകാര്യ ചിത്രങ്ങളും മൊബൈല്‍ നമ്പറുകളും സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിക്കും എന്ന് പറഞ്ഞായിരുന്നു ഭീഷണി. ആദ്യം ഭീഷണി കാര്യമായി എടുത്തില്ല. എന്നാല്‍ ഭീഷണി അസഹ്യമായതോടെ ഹസിന്‍ ജഹാന്‍ പൊലീസിന് പരാതി നല്‍കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. 

ഫോണ്‍ നമ്പര്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച സ്ത്രീക്ക് വേണ്ടിയും തെരച്ചില്‍ തുടരുന്നതായി പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com