

മുംബൈ: വീട് അനുവദിക്കുന്നതിനു സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് മുംബൈ ഭീകരാക്രമണത്തിന്റെ ദൃക്‌സാക്ഷിയും ഇരയുമായ ദേവിക റോതാവന്‍ ബോംബേ ഹൈക്കോടതിയെ സമീപിച്ചു. ഇത് രണ്ടാം തവണയാണ് 23കാരിയായ ദേവിക ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുന്നത്.
2020ല്‍ ഒക്ടോബറില്‍ ദേവികയുടെ ഹര്‍ജിയില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ തന്റെ അപേക്ഷ സര്‍ക്കാര്‍ തള്ളിയ സാഹചര്യത്തിലാണ് ദേവിക പുതിയ ഹര്‍ജി നല്‍കിയത്.
ഇന്ന് ഹര്‍ജി പരിഗണിക്കുന്നതിനിടെ 2020ലെ കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് 13. 26 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയതായി സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അക്രമണത്തിന് പിന്നാലെ ദേവികയ്ക്ക് 10 ലക്ഷം രുപ നല്‍കിയിരുന്നതായി കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകനും അറിയിച്ചു. ദേവികയുടെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാകാത്ത സാഹചര്യത്തില്‍ ഹര്‍ജിയില്‍ 12ന് വാദം കേള്‍ക്കും.
ദേവികകയ്ക്ക് ഒമ്പത് വയസുള്ളപ്പോഴാണ് മുംബൈയില്‍ പാക് ഭീകരര്‍ ആക്രമണം നടത്തിയത്. മുംബൈ ഛത്രപതി ശിവജി ടെര്‍മിനലിലാണ് ആദ്യം ആക്രമണം നടന്നത്. ഈ സമയം ദേവികയും അച്ഛനും സഹോദരനും റെയില്‍വേ സ്‌റ്റേഷനിലുണ്ടായിരുന്നു. ആക്രമണത്തില്‍ ദേവികയുടെ വലത് കാലില്‍ വെടിയേറ്റതായും അച്ഛനും സഹോദരനും പരിക്കേറ്റതായും ഹര്‍ജിയില്‍ പറയുന്നു. നിരവധി രോഗങ്ങളുള്ളതിനാല്‍ അച്ഛനും സഹോദരനും ഉപജീനമാര്‍ഗം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും താനും കുടുംബവും കൂലിപ്പണിയെടുത്താണ് ജീവിക്കുന്നതെന്നും വാടക നല്‍കാന്‍ പോലും കഴിയാത്ത സാഹചര്യമാണെന്നും ഹര്‍ജിയില്‍പറയുന്നു.
ആക്രമണത്തിന് പിന്നാലെ നിരവധി കേന്ദ്ര- സംസ്ഥാന ഉദ്യോഗസ്ഥര്‍ വീട് സന്ദര്‍ശിക്കുകയും എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഒരു സഹായവും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ലെന്ന് ദേവികയുടെ ഹര്‍ജിയില്‍ പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates