കനത്ത ചൂടില്‍ കുഞ്ഞിനെ കാര്‍ പാര്‍ക്കിങില്‍ കിടത്തി; എസ്‌യുവി കയറി ഇറങ്ങി; മുന്നു വയസുകാരിക്ക് ദാരുണാന്ത്യം

ലക്ഷ്മി എന്ന പെണ്‍കുട്ടിയാണ് മരിച്ചത്.
അപകടത്തിന് തൊട്ടുമുന്‍പുള്ള സിസിടിവി ദൃശ്യം
അപകടത്തിന് തൊട്ടുമുന്‍പുള്ള സിസിടിവി ദൃശ്യം
Updated on
1 min read

ഹൈദരാബാദ്:  പാര്‍ക്കിങ് ഏരിയയില്‍ ഉറങ്ങിക്കിടന്ന മുന്നു വയസുകാരിക്ക് കാര്‍ കയറി ദാരുണാന്ത്യം. ലക്ഷ്മി എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. തെലങ്കാനയിലെ ഹയാത്നഗറിലാണ് സംഭവം. ഹരി രാമകൃഷ്ണ എന്നയാളാണ്, കുഞ്ഞ് ഉറങ്ങിക്കിടക്കുന്നതു ശ്രദ്ധിക്കാതെ കാര്‍ ദേഹത്തുകൂടി കയറ്റിയത്. 

അപ്പാര്‍ട്ട്‌മെന്റിനു സമീപം ജോലിക്കായി എത്തിയ യുവതിയുടെ കുഞ്ഞ് ലക്ഷ്മിയാണ് മരിച്ചത്. പുറത്തു കനത്ത ചൂടായതിനാല്‍ ജോലി സമയത്ത് കുഞ്ഞിനെ കാര്‍ പാര്‍ക്കിങ് ഏരിയയില്‍ കിടത്തിയിരുന്നതെന്ന് ലക്ഷ്മി പറഞ്ഞു. നിലത്ത് തുണിവിരിച്ചാണ് കുഞ്ഞിനെ കിടത്തിയിരുന്നത്. 

അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരനായ ഹരി രാമകൃഷ്ണ, കാര്‍ പാര്‍ക്കു ചെയ്യുന്നതിനിടെയാണ് കുഞ്ഞിന്റെ ദേഹത്തുകൂടി വാഹനം കയറിയത്. സ്ഥിരം പാര്‍ക്ക് ചെയ്യുന്ന സ്ഥലമായതിനാല്‍ അത്ര ശ്രദ്ധിക്കാതെയാണ് അദ്ദേഹം കാര്‍ ഓടിച്ചെത്തിയത്. മുന്നോട്ടെടുത്ത കാര്‍ കുട്ടിയുടെ ദേഹത്തുകൂടി കയറിയതോടെ പെട്ടെന്നുതന്നെ ഹരി വാഹനം പിന്നോട്ടെടുത്തു.

കുട്ടി കിടക്കുന്നത് കണ്ടിരുന്നില്ലെന്ന് ഹരി പറഞ്ഞു. കുട്ടിയെ തുണികൊണ്ട് മൂടിയിട്ടിരിക്കുകയായിരുന്നുവെന്നും ഹരി മൊഴി നല്‍കി. സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

After WhatsApp, Centre Sends Notices To Telegram, Signal Over Usernames
pharmacy
Manish Tewari
kc venugopal mp
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com