30ലധികം പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്നു; 'സൈക്കോ കില്ലറിന്' ജീവപര്യന്തം 

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ 'സൈക്കോ കില്ലറിന് ' ജീവപര്യന്തം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ 'സൈക്കോ കില്ലറിന് ' ജീവപര്യന്തം. 30ലധികം പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്ന കേസുകളില്‍ പ്രതിയായ രവീന്ദ്ര കുമാറിനെയാണ് ഡല്‍ഹി രോഹിണി കോടതി ശിക്ഷിച്ചത്. ആറു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലാണ് കോടതി വിധി. ഇയാള്‍ക്കെതിരെ തട്ടിക്കൊണ്ടുപോകല്‍, ലൈംഗികാതിക്രമം, കൊലപാതകം എന്നി കുറ്റങ്ങളാണ് കോടതി കണ്ടെത്തിയത്. 

2015ലാണ് രവീന്ദ്ര കുമാര്‍ അറസ്റ്റിലായത്. 19-ാം വയസിലാണ് താന്‍ ആദ്യ കുറ്റകൃത്യം ചെയ്തതെന്നാണ് രവീന്ദ്ര കുമാര്‍ പൊലീസിനോട് പറഞ്ഞത്.

2008നും 2015നും ഇടയിലാണ് ഇയാള്‍ കുറ്റകൃത്യങ്ങള്‍ നടത്തിയതെന്ന് പൊലീസ് പറയുന്നു. രണ്ടുമുതല്‍ 12 വയസുവരെയുള്ള കുട്ടികളാണ് ഇയാളുടെ ആക്രമണത്തിന് വിധേയമായത്. കുട്ടികളെ ലക്ഷ്യമിട്ട് രവീന്ദ്ര കുമാര്‍ 40 കിലോമീറ്റര്‍ ദൂരം വരെ ഒരു ദിവസം നടക്കുമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 

സിഡിയില്‍ രണ്ടു അശ്ലീല സിനിമകള്‍ കാണാന്‍ ഇടയായതിന് ശേഷമാണ് ഇയാള്‍ സൈക്കോ കില്ലറായി മാറിയതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കുട്ടികളെ മിഠായിയും മറ്റും നല്‍കി പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയാണ് പ്രതി ക്രൂരകൃത്യം നടത്തിയിരുന്നതെന്നും പൊലീസ് പറയുന്നു. ഒറ്റപ്പെട്ട സ്ഥലത്തേയ്ക്ക് തട്ടിക്കൊണ്ടുപോയാണ് ലൈംഗികാതിക്രമം നടത്തിയത്. പിടിക്കപ്പെടുമെന്ന ഭയത്തിലാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com