പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ഇരകളായ സ്ത്രീകളെ ബ്ലാക്ക്‌മെയില്‍ ചെയ്യാനാണ് പെന്‍ഡ്രൈവ് സൂക്ഷിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍
sex scandel in karnataka
പ്രജ്വല്‍ രേവണ്ണ ഫെയ്‌സ്ബുക്ക്
Updated on
1 min read

ബംഗലൂരു: കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ ചെറുമകനും ഹാസനിലെ ജെഡിഎസ് സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട ലൈംഗിക വീഡിയോ വിവാദം. എംപി കൂടിയായ പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ടിട്ടുള്ള അശ്ലീല വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇരകളായ സ്ത്രീകളെ ബ്ലാക്ക്‌മെയില്‍ ചെയ്യാനാണ് അശ്ലീവ വീഡിയോകല്‍ അടങ്ങിയ പെന്‍ഡ്രൈവ് പ്രജ്വല്‍ സൂക്ഷിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഹാസനില്‍ ബിജെപിക്കൊപ്പം സഖ്യം ചേര്‍ന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായാണ് 33 കാരനായ പ്രജ്വല്‍ രേവണ്ണ മത്സരിക്കുന്നത്. തെരഞ്ഞെടുപ്പ് നടന്ന ഏപ്രില്‍ 26 ന് രണ്ടു ദിവസം മുമ്പേ ഹാസനില്‍ ലൈംഗിക വീഡിയോ പ്രചരിച്ചിരുന്നു. സംഭവം വിവാദമായതോടെ മുഖ്യമന്ത്രി സിദ്ധരാമയ്യ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തെയാണ് നിയോഗിച്ചത്. ഇതിനിടെ പ്രജ്വല്‍ രേവണ്ണ ജര്‍മ്മനിയിലേക്ക് പറന്നതായാണ് റിപ്പോര്‍ട്ടുകള്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ലൈംഗിക വീഡിയോകള്‍ പ്രചരിച്ചതിനു പിന്നാലെ, പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ഒരു സ്ത്രീ പൊലീസില്‍ പരാതി നല്‍കിയിരുന്നു. 2019 മുതല്‍ 2022 വരെ പലതവണ പ്രജ്വല്‍ രേവണ്ണ ലൈംഗികമായി ഉപദ്രവിച്ചിരുന്നു എന്നാണ് പരാതി. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതിനു പിന്നാലെ, ദേവഗൗഡയുടെ മകനും എംഎല്‍എയുമായ എച്ച് ഡി രേവണ്ണയും മകന്‍ പ്രജ്വല്‍ രേവണ്ണയും ലൈംഗികമായി ഉപദ്രവിച്ചെന്ന് കാണിച്ച് ബന്ധു കൂടിയായ വീട്ടുജോലിക്കാരിയായ 47-കാരിയും പരാതി നല്‍കിയിരുന്നു.

പ്രജ്വൽ രേവണ്ണയുമായി ബന്ധപ്പെട്ട ലൈം​ഗിക വീഡിയോ സംബന്ധിച്ച് ബിജെപി സംസ്ഥാന നേതൃത്വത്തിന് കർണാടകയിലെ ഒരു പാർട്ടി നേതാവ് 2023 ഡിസംബർ എട്ടിന് കത്തു നൽകിയിരുന്നു. പീഡനക്കേസ് പ്രതിയുടെ കുടുംബത്തോടൊപ്പം ചേര്‍ന്നുനിന്നാല്‍ പാര്‍ട്ടിക്ക് കളങ്കമുണ്ടാക്കുമെന്നും, ദേശീയതലത്തില്‍ ഇത് പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്നും ബിജെപി നേതാവായ ദേവരാജ ഗൗഡ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ബി വൈ വിജയേന്ദ്രയ്ക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കിയിരുന്നു.

തനിക്ക് ലഭിച്ച പെന്‍ഡ്രൈവില്‍ ആകെ 2976 വീഡിയോകളുണ്ടെന്നാണ് ദേവരാജ ഗൗഡ കത്തില്‍ വ്യക്തമായിട്ടുള്ളത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ സ്ത്രീകൾ അടക്കമുള്ളവരുമായി പ്രജ്വല്‍ രേവണ്ണ ലൈംഗികവേഴ്ചയിലേര്‍പ്പെടുന്ന ദൃശ്യങ്ങളാണിത്. ഈ വീഡിയോകള്‍ കയ്യിൽ വെച്ച് സ്ത്രീകളെ ഭീഷണിപ്പെടുത്തി വീണ്ടും ഇത്തരം പ്രവൃത്തികളിലേര്‍പ്പെടാന്‍ പ്രജ്വല്‍ രേവണ്ണ നിര്‍ബന്ധിച്ചിരുന്നതായും ദേവരാജ ഗൗഡ ആരോപിക്കുന്നു.

sex scandel in karnataka
മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

വിവാദത്തിൽ പ്രജ്വൽ രേവണ്ണയെയോ ജെഡിഎസിനെയോ പിന്തുണയ്ക്കാതെ അകലം പാലിക്കുകയാണ് ബിജെപി. വീഡിയോയിൽ പാർട്ടിക്ക് ഒന്നും ചെയ്യാനില്ലെന്നും, അന്വേഷണം പ്രഖ്യാപിച്ച കർണാടക സർക്കാർ നടപടിയിൽ പ്രതികരണത്തിന് ഇല്ലെന്നും ബിജെപി സംസ്ഥാന വക്താവ് എസ് പ്രകാശ് അഭിപ്രായപ്പെട്ടു. അതേസമയം അന്വേഷണ റിപ്പോർട്ട് കാത്തിരിക്കുകയാണെന്നും, കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ ഒരാളെയും വെറുതെ വിടില്ലെന്നും ജെഡിഎസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com