റോഡിലെ കുഴിയില്‍ വീണ് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു; ബസിന്റെ അടിയില്‍പ്പെട്ട് യുവാവ് മരിച്ചു- വീഡിയോ 

തമിഴ്‌നാട്ടില്‍ റോഡിലെ കുഴിയില്‍ വീണ് നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ഓടുന്ന ബസിന്റെ അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം
കുഴിയില്‍ വീണ് നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ഓടുന്ന ബസിന്റെ അടിയിലേക്ക്
കുഴിയില്‍ വീണ് നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ഓടുന്ന ബസിന്റെ അടിയിലേക്ക്
Updated on
1 min read

ചെന്നൈ: തമിഴ്‌നാട്ടില്‍ റോഡിലെ കുഴിയില്‍ വീണ് നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ഓടുന്ന ബസിന്റെ അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം. കനത്തമഴയെ തുടര്‍ന്ന് റോഡിലെ കുഴിയില്‍ വെള്ളം നിറഞ്ഞത് അറിയാതിരുന്നതാണ്് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ചെന്നൈ അണ്ണാശാലയിലാണ് സംഭവം. ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം ഉണ്ടായത്. കുഴിയില്‍ വീണ് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഓടുന്ന ബസിന്റെ അടിയിലേക്ക് ബൈക്ക് മറിഞ്ഞാണ് 32കാരന്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com