ഗോതമ്പ് ചാക്കുകള്‍ തെന്നിവീണു; അടിയില്‍പ്പെട്ട് റേഷന്‍കട ജീവനക്കാരന് ദാരുണാന്ത്യം

നൂറിലധികം ഗോതമ്പ് ചാക്കുകള്‍ക്കിടയില്‍ കുടുങ്ങി റേഷന്‍കട ജീവനക്കാരന്‍ മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

മുംബൈ: നൂറിലധികം ഗോതമ്പ് ചാക്കുകള്‍ക്കിടയില്‍ കുടുങ്ങി റേഷന്‍കട ജീവനക്കാരന്‍ മരിച്ചു. താനെയിലെ റബോഡിയിലെ കലാവതി മന്ദിറിന് സമീപമുളള പഞ്ച്ഗംഗ റേഷന്‍ കടയിലെ ജീവനക്കാരനായ സഞ്ജയ് ഗുപ്തയാണ് മരിച്ചത്.

സഞ്ജയ് ഗോതമ്പ് ചാക്കുകള്‍ക്കിടയില്‍ കുടുങ്ങിയ വിവരം അറിഞ്ഞയുടന്‍ തന്നെ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി രക്ഷപ്പെടുത്തി സമീപത്തെ ജില്ലാ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ചികിത്സയ്ക്കിടെ ഇയാള്‍ മരിക്കുകയായിരുന്നു.

റേഷന്‍ ഉടമ ഉച്ചഭക്ഷണത്തിനായി വീട്ടിലേക്ക് പോയപ്പോള്‍ കടയിലെ ഗോതമ്പ് ചാക്കുകള്‍ എണ്ണുന്നതിനിടെ ഒരുചാക്ക് ഇയാളുടെ മേല്‍ തെന്നിവീഴുകയായിരുന്നു. നൂറിലധികം ചാക്കുകള്‍ക്ക് അടിയില്‍ സഞ്ജയ് പെട്ടവിവരം കടയിലെ മറ്റൊരു തൊഴിലാളിയാണ് വിളിച്ചറിയിച്ചതെന്ന് ആര്‍ഡിഎംസി മേധാവി അവിനാഷ് സാവന്ത് പറഞ്ഞു. വിവരം ലഭിച്ച ഉടനെ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും ഉടന്‍ തന്നെ സഞ്ജയ് ഗുപ്തയെ രക്ഷപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ചികിത്സയ്ക്കിടെ ഇയാള്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com