ബ്ലഡ് ബാങ്കില്‍ നിന്ന് രക്തം സ്വീകരിച്ചു; ഝാര്‍ഖണ്ഡില്‍ അഞ്ച് കുട്ടികള്‍ക്ക് എച്ച്‌ഐവി

തലസീമിയ ജനിതക രോഗം ബാധിച്ച ഏഴ് വയസുകാരന് എച്ച്‌ഐവി ബാധ കണ്ടെത്തിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് വീഴ്ച കണ്ടെത്തിയത്
blood transfusion
blood transfusion
Updated on
1 min read

റാഞ്ചി: ഝാര്‍ഖണ്ഡിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച കുട്ടികള്‍ക്ക് എച്ച്‌ഐവി ബാധിച്ചതായി റിപ്പോര്‍ട്ട്. സിംഗ്ഭൂം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ആണ് ഗുരുതര ചികിത്സാ പിഴവ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അഞ്ച് കുട്ടികള്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചതായാണ് വിവരം.

blood transfusion
ബിഹാറില്‍ മുസ്ലീം സ്ഥാനാര്‍ഥികള്‍ 35 മാത്രം; എന്‍ഡിഎ 5

തലസീമിയ ജനിതക രോഗം ബാധിച്ച ഏഴ് വയസുകാരന് എച്ച്‌ഐവി ബാധ കണ്ടെത്തിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് വീഴ്ച കണ്ടെത്തിയത്. ബ്ലഡ് ബാങ്കില്‍ നിന്ന് 25 യൂണിറ്റ് രക്തമായിരുന്നു കുട്ടിക്ക് നല്‍കിയത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വിശദ പരിശോധനയില്‍ നാല് കുട്ടികള്‍ക്ക് കൂടി എച്ച്‌ഐവി സ്ഥിരീകരിക്കുകയായിരുന്നു.

blood transfusion
ആദ്യം മടിച്ചു, പിന്നെ സ്വീകരിച്ചു; പി എം ശ്രീയോട് ചേര്‍ന്ന് കോണ്‍ഗ്രസ് സര്‍ക്കാരുകളും

സംഭവത്തില്‍ ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ വിദഗ്ധ പരിശോധനയ്ക്ക് ഉത്തരവിട്ടു. അഞ്ചംഗ പ്രത്യേക അന്വേഷണസംഘമാണ് വിഷയം പരിശോധിക്കുന്നത്. അന്വേഷണത്തില്‍ രക്തബാങ്കില്‍ ചില പൊരുത്തക്കേടുകള്‍ കണ്ടെത്തിയെനന്നാണ് പുറത്തുവരുന്ന വിവരം. തകരാറുകള്‍ പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും ഡയറക്ടര്‍ ഡോ. ദിനേഷ് കുമാര്‍ പറഞ്ഞു.

Summary

medical negligence has surfaced in Jharkhand’s West Singhbhum district, where at least five children, including a seven-year-old thalassemia patient, have reportedly tested HIV-positive after receiving blood transfusions at the government-run hospital in Chaibasa.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com