കാർ ട്രക്കുമായി കൂട്ടിയിടിച്ചു; ചെന്നൈയിൽ അഞ്ച് വിദ്യാർഥികൾ മരിച്ചു

സ്വ​കാ​ര്യ എഞ്ചിനീയറിങ് ​കോള​ജി​ലെ മൂന്നാം വർഷ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇവർ.
accident
അപകടത്തിൽപ്പെട്ട കാർസ്ക്രീൻഷോട്ട്
Updated on
1 min read

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ തി​രു​വ​ള്ളൂ​രി​ലുണ്ടായ വാ​ഹ​നാ​പ​ക​ട​ത്തി​ൽ അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ൾ മരിച്ചു. നിതീഷ് വർമ ​​(20), ചേതൻ (24), യുഗേഷ് (20), നിതീഷ് (20), രാംമോഹൻ റെഡ്ഡി (20) എന്നിവരാണ് മരിച്ചത്. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ളെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. സ്വ​കാ​ര്യ എഞ്ചിനീയറിങ് ​കോള​ജി​ലെ മൂന്നാം വർഷ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇവർ.

ചെ​ന്നൈ -​ തി​രു​പ്പ​തി ദേ​ശീ​യ​പാ​ത​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഏഴം​ഗ സംഘം സ​ഞ്ച​രി​ച്ച കാ​ർ ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടിക്കുകയായിരുന്നു. ഞായറാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്. കാർ പൂർണമായും തകർന്നതിനാൽ വിദ്യാർഥികളെ പുറത്തെടുക്കാൻ വൈകി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

accident
'മോ​ദി പേടിക്കുന്നതിന്‍റെ കാര്യം പിടികിട്ടി'- ചോദ്യങ്ങളുമായി രാഹുൽ

അപകടത്തെത്തുടർന്ന് ഒരു മണിക്കൂറോളം ഈ ഭാഗത്ത് ഗതാഗതം തടസപ്പെട്ടു. സംഭവത്തിൽ കെ കെ ഛത്രം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com