63,000 രൂപയുടെ ജാക്കറ്റുമായി രാഹുല്‍ തെരഞ്ഞെടുപ്പ് വേദിയില്‍; ആയുധമാക്കി ബിജെപി

മേഘാലയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിലയേറിയ ജാക്കറ്റാണ് ധരിച്ചതെന്ന ആക്ഷേപവുമായി ബിജെപി രംഗത്ത്
rahul_gandhi
rahul_gandhi
Updated on
1 min read

ഷില്ലോംഗ്:  മേഘാലയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിലയേറിയ ജാക്കറ്റാണ് ധരിച്ചതെന്ന ആക്ഷേപവുമായി ബിജെപി രംഗത്ത്. 63,000 രൂപയുടെ ജാക്കറ്റാണ് ധരിച്ചതെന്നാണ് ആക്ഷേപം രണ്ട് ദിവസത്തെ തെരഞ്ഞടുപ്പ് പ്രചാരണത്തിനായാണ് രാഹുല്‍ മേഘാലയത്തില്‍ എത്തിയത്.

വിലയേറിയ ജാക്കറ്റ് ധരിച്ച രാഹുലിന്റെ നടപടി രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ് ബിജെപി. ബ്രീട്ടീഷ് കമ്പനിയായ ബെര്‍ബറിയുടെ ജാക്കറ്റായിരുന്നു രാഹുല്‍ ഗാന്ധി ധരിച്ചിരുന്നത്.രാഹുല്‍ ധരിച്ച ജാക്കറ്റിെന്റ മോഡലും വിലയും ബ്രാന്‍ഡും വ്യക്തമാക്കുന്ന ചിത്രവും രാഹുല്‍ പരിപാടിയില്‍ പങ്കെടുക്കുന്ന ചിത്രം സഹിതമാണ് ബിജെപി രംഗത്തെത്തിയത്. എന്നാല്‍ ബിജെപിക്ക്  അതേഭാഷയില്‍ മറുപടിയുമായി കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. 

പ്രധാനമന്ത്രി ധരിച്ച ജാക്കറ്റ് ലേലത്തില്‍ വിറ്റവരാണ് ഇപ്പോള്‍ രാഹുലിനെതിരെ രംഗത്ത് വന്നിരുക്കുന്നതെന്നാണ് കോണ്‍ഗ്രസിന്റെ മറുപടി. മോദി ബരാക് ഒബാമയെ സന്ദര്‍ശിക്കുമ്പോള്‍ ധരിച്ച വിലകൂടിയ ജാക്കറ്റിനെതിരെ രാഹുല്‍ ഉള്‍പ്പടെ നിരവധി കോണ്‍ഗ്രസുകാര്‍ രംഗത്തെത്തിയിരുന്നു. രാഹുലിനെതിരെ ആരോപണവുമായി ബിജെപി രംഗത്തെത്തിയത് കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണെന്നാണ് ബിജെപി ഈ ആരോപണത്തിലൂടെ ശ്രമിക്കുന്നതെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. മേഘാലയത്തിലെ കര്‍ഷകര്‍ അുഭവിക്കുന്ന ദുരിതങ്ങള്‍, തൊഴിലില്ലായ്മ തുടങ്ങിയവ ചര്‍ച്ച ചെയ്യുന്നതിന് വിലകുറഞ്ഞ നിലപാടുകളാണ് ബിജെപി സ്വീകരിക്കുന്നതെന്നും കോണ്‍ഗ്രസ് പറയുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com