74ാം സ്വാതന്ത്ര്യദിന ആഘോഷം; ചെങ്കോട്ടയിൽ സുരക്ഷ കർശനമാക്കി; ക്രമീകരണങ്ങൾ ഇങ്ങനെ

74ാം സ്വാതന്ത്ര്യദിന ആഘോഷം; ചെങ്കോട്ടയിൽ സുരക്ഷ കർശനമാക്കി; ക്രമീകരണങ്ങൾ ഇങ്ങനെ
74ാം സ്വാതന്ത്ര്യദിന ആഘോഷം; ചെങ്കോട്ടയിൽ സുരക്ഷ കർശനമാക്കി; ക്രമീകരണങ്ങൾ ഇങ്ങനെ
Updated on
1 min read

ന്യൂഡൽഹി: രാജ്യത്തിന്റെ 74മത് സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായി ചെങ്കോട്ടയും പരിസരവും ഒരുങ്ങി. കോവിഡ് പശ്ചാത്തലതത്തിൽ മുൻകരുതലുകളും കർശന സുരക്ഷകളോടെയുമാണ് ആഘോഷ ചടങ്ങുകൾ. നയതന്ത്രജ്ഞർ, ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ എന്നിവരടക്കം 4000 പേർക്കാണ് ചെങ്കോട്ടയിലെ ചടങ്ങുകളിലേക്ക് പ്രവേശനമുള്ളത്.

കോവിഡ്19 സാഹചര്യവുമായി ബന്ധപ്പെട്ട മുൻകരുതലുകളിൽ നടത്തുമ്പോൾ തന്നെ ദേശീയ ആഘോഷത്തിന്റെ പവിത്രതയും അന്തസ്സും നിലനിർത്തുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അതിഥികൾ തമ്മിൽ ആറടി അകലത്തിൽ വരുന്ന രീതിയിലാണ് സീറ്റുകൾ ക്രമീകരിച്ചിട്ടുള്ളത്. ഗാർഡ് ഓഫ് ഓണറിലെ അംഗങ്ങളെ ക്വാറന്റൈൻ ചെയ്തിട്ടുണ്ട്.  

ചെറിയ കുട്ടികൾക്ക് പകരം ഇത്തവണ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ എൻസിസി കേഡറ്റുകളാണ് എത്തുക. എല്ലാ അതിഥികളോടും നിർബന്ധമായും മാസ്‌ക് ധരിക്കാൻ നിർദേശിച്ചിട്ടുണ്ട്. വേദിയിലെ വിവിധ സ്ഥലങ്ങളിൽ വിതരണം ചെയ്യുന്നതിനായി മതിയായ മാസ്‌കുകളും തയ്യാറാക്കിയിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. 

വിവധയിടങ്ങളിൽ ഹാൻഡ് സാനിറ്റൈസറുകൾ ലഭ്യമാക്കും. ആളുകളുടെ ചലനം സുഗമമാക്കുന്നതിനും തിരക്ക് ഒഴിവാക്കുന്നതിനും ക്രമീകരണങ്ങളുണ്ട്. നീണ്ട വരി ഒഴിവാക്കുന്നതിനും എല്ലാ ക്ഷണിതാക്കൾക്കും സുഗമമായ കടന്നുപോകുന്നത് ഉറപ്പാക്കുന്നതിനും മതിയായ അകലങ്ങളിലായി മെറ്റൽ ഡിറ്റക്ടറുകളുള്ള കൂടൂതൽ കവാടങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. പാർക്കിങ് ഏരിയകളിലും ക്രമീകരണങ്ങളുണ്ട്. 

കവാടങ്ങളിൽ എല്ലാ ക്ഷണിതാക്കളുടേയും താപനില പരിശോധിക്കും. ഔദ്യോഗിക ക്ഷണമില്ലാത്ത ആരേയും കടത്തിവിടില്ല. ചെങ്കോട്ടയ്ക്ക് അകത്തും പുറത്തും സമഗ്രമായ ശുചിത്വവത്കരണം നടത്തിയിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആർക്കെങ്കിലും ഏതെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങൾ കണ്ടെത്തിയാൽ അവർക്കായി നാല് മെഡിക്കൽ ബൂത്തുകൾ സ്ഥാപിച്ചിട്ടുണ്ട്. അവിടങ്ങളിൽ ആംബുലൻസുകളും ഒരുക്കി നിർത്തും.

ക്ഷണിതാക്കളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും സുരക്ഷ വർധിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. വൻ സുരക്ഷാ വലയമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ചെങ്കോട്ടയ്ക്ക് ചുറ്റും ഒരുക്കിയിട്ടുള്ളത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com