കനത്തമഴയില്‍ മണ്ണിടിച്ചില്‍, എട്ടുനില കെട്ടിടം തകര്‍ന്നുവീണു- വീഡിയോ 

ഹിമാചല്‍ പ്രദേശില്‍ കനത്തമഴയെ തുടര്‍ന്ന് ഉണ്ടായ മണ്ണിടിച്ചിലില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു
മണ്ണിടിച്ചിലില്‍ കെട്ടിടം തകര്‍ന്നുവീഴുന്ന ദൃശ്യം
മണ്ണിടിച്ചിലില്‍ കെട്ടിടം തകര്‍ന്നുവീഴുന്ന ദൃശ്യം
Updated on
1 min read

ഷിംല: ഹിമാചല്‍ പ്രദേശില്‍ കനത്തമഴയെ തുടര്‍ന്ന് ഉണ്ടായ മണ്ണിടിച്ചിലില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു. എട്ടുനില കെട്ടിടം തകര്‍ന്നുവീണത് മൂലം അരികിലുള്ള രണ്ടു കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. അതേസമയം ആളപായമില്ലെന്നാണ് ഇതുവരെ ലഭിച്ച റിപ്പോര്‍ട്ടെന്ന് ദേശീയ ദുരന്ത നിവാരണ ഉദ്യോഗസ്ഥര്‍ പറയുന്നത്.

വ്യാഴാഴ്ച ഉച്ചയോടെ ഷിംലയിലാണ് സംഭവം. കനത്തമഴയാണ് ഹിമാചല്‍ പ്രദേശില്‍ അനുഭവപ്പെടുന്നത്. ഇതിനെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലാണ് കെട്ടിടം തകര്‍ന്നുവീണത്. കെട്ടിടം തകര്‍ന്നുവീണത് മൂലം തൊട്ടരികിലുള്ള രണ്ടു കെട്ടിടങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചു. ഹോട്ടല്‍ അടക്കമുള്ള രണ്ടു കെട്ടിടങ്ങള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. കെട്ടിടം തകര്‍ന്നുവീഴുന്ന ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Cockroach Janata Party leader's family will not support son's politics
Sadiq Ali Thangal_vijay
Twisha Sharma
supreme court
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com