മക്കളെപ്പോലെ പരിചരിച്ചു; വീട്ടുമുറ്റത്ത് വളര്‍ത്തിയ ആല്‍മരം ഇരുട്ടില്‍ മുറിച്ചുമാറ്റി; പൊട്ടിക്കരഞ്ഞ് വയോധിക; വീഡിയോ പങ്കുവച്ച് മന്ത്രി

ഛത്തീസ്ഗഡിലെ ഖൈരഗഡ് ജില്ലയിലാണ് സംഭവം. സ്വന്തം കുഞ്ഞിനെ പോലെയാണ് അവര്‍ ആ ആല്‍മരത്തെ സംരക്ഷിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.
Chhattisgarh
പൊട്ടിക്കരയുന്ന ദേവ്ല ഭായ
Updated on
1 min read

റായ്പൂര്‍: ഇരുപത് വര്‍ഷത്തിലേറെക്കാലം വീട്ടുമുറ്റത്ത് നട്ടുവളര്‍ത്തിയ ആല്‍മരം രാത്രിയില്‍ ആരോ മുറിച്ച് മാറ്റിയതിന്റെ വേദനയില്‍ പൊട്ടിക്കരഞ്ഞ് വയോധികയായ ദേവ്ല ഭായ്. ഛത്തീസ്ഗഡിലെ ഖൈരഗഡ് ജില്ലയിലാണ് സംഭവം. സ്വന്തം കുഞ്ഞിനെ പോലെയാണ് അവര്‍ ആ ആല്‍മരത്തെ സംരക്ഷിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.

ഇരുട്ടിന്റെ മറവില്‍ ആരോ അനധികൃതമായി ആല്‍മരം മുറിച്ചുമാറ്റുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. മുറിച്ചുമാറ്റിയ മരത്തില്‍ തലകുമ്പിട്ട് വയോധിക പൊട്ടിക്കരയുന്ന വീഡിയോ കേന്ദ്രമന്ത്രി കിരണ്‍ റിജിജുവാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുച്ചത്. ഈ അമ്മയുടെ നിലവിളി ഹൃദയം മുറിക്കുന്നതാണെന്ന് മന്ത്രി ട്വിറ്ററില്‍ കുറിച്ചു

Chhattisgarh
'അതിക്രമം നടന്നപ്പോള്‍ സുഹൃത്ത് രക്ഷപ്പെട്ടോടി, പെണ്‍കുട്ടിക്ക് നടക്കാന്‍ പോലും കഴിയുന്നില്ല'; രക്ഷിതാക്കൾ

ആല്‍ മരത്തെ വെറുമൊരു മരമായിട്ടല്ല, മറിച്ച് തന്റെ മകനായാണ് കണ്ടതെന്ന് ദേവ്ല ഭായ് പറഞ്ഞു. 20 വര്‍ഷത്തിലേറെയായി ആളുകള്‍ അവരുടെ കുട്ടികളെ പരിപാലിക്കുന്ന അതേ രീതിയിലാണ് താന്‍ അതിനെ പരിപാലിച്ചത്. വര്‍ഷങ്ങളായി, ആ മരം ആരാധിക്കപ്പെടുകയും ഗ്രാമത്തിന്റെ വിശ്വാസത്തിന്റെ കേന്ദ്രമായി മാറുകയും ചെയ്തുവെന്നും അവര്‍ പറഞ്ഞു.

ആളുകള്‍ ഇവിടെ പൂജകള്‍ നടത്തുന്നു, വേനല്‍ക്കാലത്ത് മനുഷ്യരും കന്നുകാലികളും അതിന്റെ തണലില്‍ വിശ്രമിക്കുന്നു. ഉത്സവങ്ങളില്‍ വലിയ തോതിലുള്ള പൂജകള്‍ ആല്‍മരച്ചുവട്ടില്‍ നടക്കാറുണ്ട്. ഉത്സവ സമയത്ത് ദേവ്ല ഭായ് ഒരു ചരട് കെട്ടുകയും ആല്‍മരത്തില്‍ തിലകം ചാര്‍ത്തുകയും ചെയ്യുമായിരുന്നുവെന്ന് ഗ്രാമവാസികള്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു ഭാരതീയ ന്യായ് സംഹിത പ്രകാരം മനഃപൂര്‍വം മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്.

Summary

85-Year-Old Woman Breaks Down As Tree She Cared For 20 Years Is Cut

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com