ഡല്‍ഹിയില്‍ നാലുനില ഫ്‌ലാറ്റില്‍ തീപിടിത്തം; ഒമ്പത് മരണം, നാലുപേരുടെ നില ഗുരുതരം

9 Killed, Many Rescued After Massive Fire At Residential Building In Delhi
ഡല്‍ഹിയിലെ വിവേക് വിഹാര്‍ മേഖലയിലെ നാലുനില ഫ്‌ലാറ്റിലുണ്ടായ തീപിടിത്തം
Updated on
1 min read

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വിവേക് വിഹാര്‍ മേഖലയിലെ നാലുനില ഫ്‌ലാറ്റില്‍ വന്‍ തീപിടിത്തം. അപകടത്തില്‍ 9 പേര്‍ മരിച്ചു. നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ ആയിരുന്നു സംഭവം. കെട്ടിടത്തിന്റെ രണ്ടാംനിലയില്‍നിന്നാണ് തീ പടര്‍ന്നത്. പിന്നാലെ മൂന്നാമത്തെയും നാലാമത്തെയും നിലകളിലേക്ക് തീ പടര്‍ന്നു. താമസക്കാര്‍ ഉറങ്ങിക്കടക്കുമ്പോഴാണ് തീപടര്‍ന്നതെന്നാണ് നിഗമനം.

9 Killed, Many Rescued After Massive Fire At Residential Building In Delhi
കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

അപകടത്തിന് പിന്നാലെ പതിനാല് ഫയര്‍ എന്‍ജിനുകളാണ് സ്ഥലത്തെത്തിയത്. 12ലധികം പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ ഗുരു തേജ് ബഹാദൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീ പിടിത്തത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. എയര്‍ കണ്ടീഷണര്‍ പൊട്ടിത്തെറിച്ചതാകാം തീപ്പിടിത്തത്തിലേക്കേ് നയിച്ചതെന്ന് താമസക്കാരിലൊരാള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.

Summary

9 Killed, Many Rescued After Massive Fire At Residential Building In Delhi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com