പരീക്ഷയില്‍ തോറ്റു; ആന്ധ്രയില്‍ ഒന്‍പത് കുട്ടികള്‍ ജീവനൊടുക്കി 

ആന്ധ്രയില്‍ ഒന്‍പത് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്ത നിലയില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

വിശാഖപട്ടണം: ആന്ധ്രയില്‍ ഒന്‍പത് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്ത നിലയില്‍. സംസ്ഥാന ഇന്റര്‍മീഡിയറ്റ് പരീക്ഷയില്‍ തോറ്റതിന്റെ മനോവിഷമത്തിലാണ് കുട്ടികള്‍ ജീവനൊടുക്കിയത് എന്നാണ് റിപ്പോര്‍ട്ട്. 

ബുധനാഴ്ചയാണ് പതിനൊന്നും പന്ത്രണ്ടും ക്ലാസുകളിലെ പരീക്ഷാഫലം പുറത്തുവന്നത്. ആദ്യ വര്‍ഷത്തില്‍ 61 ശതമാനമാണ് വിജയശതമാനം. പന്ത്രണ്ടാം ക്ലാസില്‍ 72 ശതമാനം കുട്ടികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളില്‍ നടന്ന പരീക്ഷയില്‍ പത്തുലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്.ഇതില്‍ തോറ്റതിന്റെ മനോവിഷമത്തിലാണ് കുട്ടികള്‍ ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ശ്രീകാക്കുളം ജില്ലയില്‍ 17കാരനായ തരുണ്‍ ട്രെയിനിന് മുന്നില്‍ ചാടിയാണ് ജീവനൊടുക്കിയത്. 

പതിനൊന്നാം ക്ലാസ് പരീക്ഷയിലെ തോല്‍വിയാണ് കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം. വിശാഖപട്ടണത്ത് 18കാരനായ ജഗദീഷിനെ വീട്ടില്‍ തൂങ്ങിമരിച്ചനിലയിലാണ് കണ്ടെത്തിയത്. ചിറ്റൂരില്‍ 17കാരിയായ അനുഷ തടാകത്തില്‍ ചാടി മരിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

rahul gandhi
cow shelter
Glacial Lake Outburst In Bhutan
Linga prasad, Sandeep Rathore
X

FOLLOW US

ON GOOGLE DISCOVER