90 വയസുകാരിയെ നാലംഗ സംഘം കൂട്ടബലാത്സംഗം ചെയ്തു; കണ്ണീരോടെ മകളോട് ക്രൂരത വിവരിച്ച് വയോധിക

രാത്രി മുഖംമറച്ചെത്തിയ നാലുപേര്‍ വയോധികയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.
90-year-old woman gang-raped by four men
90-year-old woman gang-raped by four menപ്രതീകാത്മക ചിത്രം
Updated on
1 min read

ഭോപ്പാല്‍: മധ്യപ്രദേശില്‍ 90 വയസ്സുകാരിയെ നാലുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. മുഖംമൂടി ധരിച്ചെത്തിയ നാലംഗസംഘമാണ് വയോധികയെ പീഡിപ്പിച്ചത്. മധ്യപ്രദേശിലെ ഖണ്ഡ്വ ജില്ലയിലാണ് സംഭവം. സംഭവത്തില്‍ പൊലീസിന്റെ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. പീഡനത്തിനിരയായ വയോധിക ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അപകടനില തരണം ചെയ്തതായും പൊലീസ് അറിയിച്ചു.

90-year-old woman gang-raped by four men
രാഷ്ട്രപതിയുടെ സന്ദര്‍ശനത്തില്‍ പ്രോട്ടോക്കോള്‍ ലംഘനം, പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോട് വിശദീകരണം തേടി കേന്ദ്രം

വ്യാഴാഴ്ച രാത്രി കൃഷിയിടത്തിലെ കുടിലില്‍ വയോധികയെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രാത്രി മുഖംമറച്ചെത്തിയ നാലുപേര്‍ വയോധികയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. പീഡനത്തിനിരയായ ഇവര്‍ പിറ്റേദിവസം രാവിലെയാണ് സമീപഗ്രാമത്തില്‍ താമസിക്കുന്ന മകളെ വിവരമറിയിച്ചത്. തുടര്‍ന്ന് മകളും ബന്ധുക്കളും എത്തി വയോധികയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

90-year-old woman gang-raped by four men
കുട്ടികളിലെ സോഷ്യല്‍ മീഡിയ ഉപയോഗം: നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്രം

മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നതെന്ന് പൊലീസ് അറിയിച്ചു. കേസിലെ പ്രതികളെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പൊലീസ് പതിനായിരം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.

Summary

90-year-old woman gang-raped by four men

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Santhana Valli Murder
Sandhya Mondal
Accused in Baruipur rape-murder case killed in police encounter after alleged escape attempt
Sexual Assault
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com