ഡല്‍ഹിയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കത്തിയുമായെത്തിയ യുവാവ് പെണ്‍കുട്ടിയെ തുടരെ തുടരെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു
സിസിടിവി ദൃശ്യം
സിസിടിവി ദൃശ്യംഎഎന്‍ഐ
Updated on
1 min read

ന്യൂഡല്‍ഹി: പട്ടാപ്പകല്‍ പെണ്‍കുട്ടിയെ തെരുവിലിട്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഡല്‍ഹി മുഖര്‍ജി നഗറിലാണ് സംഭവം. 22 കാരനായ പ്രതി അമാന്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ചയാണ് മുഖര്‍ജി നഗറില്‍വെച്ച് പെണ്‍കുട്ടിക്ക് കുത്തേറ്റത്. കത്തിയുമായെത്തിയ യുവാവ് പെണ്‍കുട്ടിയെ തുടരെ തുടരെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്നവര്‍ ഇയാളെ തടയാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടിക്ക് കുത്തേല്‍ക്കുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സിസിടിവി ദൃശ്യം
'കെജരിവാളിന് മാത്രമേ ഇങ്ങനെ സാധിക്കൂ'; കത്ത് വായിച്ച് കണ്ണു നിറഞ്ഞുപോയെന്ന് അതിഷി

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കുത്തേറ്റ പെണ്‍കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com