'വെള്ളം തൊട്ട് പറന്ന്' പക്ഷി, വായുവില്‍ കുതിച്ചുയര്‍ന്ന് വായിലാക്കി കൂറ്റന്‍ മത്സ്യം, വിസ്മയം (വീഡിയോ)

വെള്ളത്തിന് അരികിലൂടെ പറക്കുന്ന പക്ഷിയെ മുകളിലേക്ക് കുതിച്ച് വായിലാക്കുന്ന മത്സ്യത്തിന്റെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്
ഒറ്റ കുതിപ്പില്‍ പക്ഷിയെ വായിലാക്കുന്ന മത്സ്യം
ഒറ്റ കുതിപ്പില്‍ പക്ഷിയെ വായിലാക്കുന്ന മത്സ്യം
Updated on
1 min read

പക്ഷികള്‍ വെള്ളത്തില്‍ നിന്ന് മീനിനെ പിടിക്കുന്നത് കണ്ടിട്ടുണ്ട്. ദൂരത്ത് നിന്ന് പോലും വെള്ളത്തിലുള്ള മീനിനെ കണ്ടുവെച്ച് താഴേക്ക് കുത്തനെ പറന്ന് മത്സ്യത്തെ പിടിക്കുന്ന പക്ഷികളുടെ ദൃശ്യങ്ങള്‍ കണ്ണ് ഇമവെട്ടാതെയാണ് നോക്കിനിന്നിട്ടുള്ളത്. ഇതില്‍ നിന്ന് വ്യത്യസ്തമായ ഒരു ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയുടെ ഹൃദയം കവരുന്നത്.

ഇവിടെ മത്സ്യമാണ് താരം. വെള്ളത്തിന് അരികിലൂടെ പറക്കുന്ന പക്ഷിയെ മുകളിലേക്ക് കുതിച്ച് വായിലാക്കുന്ന മത്സ്യത്തിന്റെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്.

വെള്ളത്തിന്റെ അരികിലൂടെ പറക്കുകയാണ് പക്ഷി. ഈസമയത്ത് വെള്ളത്തിന്റെ അടിയില്‍ നിന്ന് ജലോപരിതലത്തിലേക്ക് പൊങ്ങിവന്ന മത്സ്യം മുകളിലേക്ക് കുതിക്കുന്നതും പക്ഷിയെ വായിലാക്കുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com