കൊല്‍ക്കത്ത:കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ യുവ വനിത ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പട്ട സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെ വിവാദ പ്രസ്താവനയുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ അഭിഷേക് ബാനര്‍ജി. കഴിഞ്ഞ പത്തുദിവമായി ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാനത്ത് പ്രതിഷേധം തുടരുമ്പോള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ സമയത്ത് 900 ബലാത്സംഗങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഖേദകരമെന്ന് പറയട്ടെ, ഇവിടെ മാത്രം തെരുവില്‍ പ്രതിഷേധം തുടരുന്നു' -അഭിഷേക് ബാനര്‍ജി എക്‌സില്‍ കുറിച്ചു.
ഇത്തരം കേസുകളില്‍ വേഗത്തിലും കര്‍ശനമായും നീതി ഉറപ്പാക്കുന്ന സമഗ്രമായ നിയമം കൊണ്ടുവരണമെന്ന് സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഒരുദിവസം 90പേരാണ് ബലാത്സംഗത്തിന് ഇരയാകുന്നത്. ഓരോമണിക്കൂറിലും നാലുപേര്‍ വീതം ക്രൂരപീഡനത്തിന് ഇരയാകുന്നു. ഇതിനെതിരെ ഇരകള്‍ക്ക് നീതി ഉറപ്പാക്കുന്ന ശക്തമായ നിയമങ്ങള്‍ ആവശ്യമാണ്. 50 ദിവസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി ശിക്ഷാവിധികള്‍ കൈകൊളളുന്ന നിയമം ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രത്തിനോട് ആവശ്യപ്പെടണം' അഭിഷേക് പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അതേസമയം മുന്‍ പ്രിന്‍സിപ്പാള്‍ സന്ദീപ് ഘോഷിനെതിരെയുള്ള നടപടിയില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും അനന്തരവനും തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ അഭിഷേക് ബാനര്‍ജിയും തമ്മില്‍ ഭിന്നതയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. സിബിഐയുടെ നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് മമത ബാനര്‍ജി നടത്തിയ പദയാത്രയിലും റാലിയിലും അഭിഷേക് പങ്കെടുത്തിരുന്നില്ല. സന്ദീപ് ഘോഷിനെതിരെ തിടുക്കപ്പെട്ട് കണ്ണില്‍പൊടിയിടാനുള്ള നടപടിയെടുത്തതില്‍ അഭിഷേക് അസംതൃപ്തനായിരുന്നുവെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഓഗസ്റ്റ് ഒന്‍പതിനായിരുന്നു കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ ആശുപത്രിയില്‍ യുവ ഡോക്ടര്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates