പ്രത്യേക സാഹചര്യങ്ങളില്‍ ഗര്‍ഭച്ഛിദ്രം 24 ആഴ്ച വരെ; നിയമത്തിന് പാര്‍ലമെന്റിന്റെ അംഗീകാരം

മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ഭേദഗതി ബിൽ ചൊവ്വാഴ്ച രാജ്യസഭ ശബ്ദവോട്ടോടെ പാസാക്കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read


ന്യൂഡൽഹി: പ്രത്യേക സാഹചര്യങ്ങളിൽ ഗർഭച്ഛിദ്രം നടത്താനുള്ള കാലാവധി നിലവിലെ 20 ആഴ്ചയിൽ നിന്ന് 24 ആഴ്ചയായി വർദ്ധിപ്പിക്കുന്ന മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ഭേദഗതി ബില്ലിന് പാർലമെന്റിന്റെ അംഗീകാരം. പീഡനക്കേസിലെ ഇരകൾ അടക്കമുള്ളവർക്കാണ് ​ഇളവ്. 

മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ഭേദഗതി ബിൽ ചൊവ്വാഴ്ച രാജ്യസഭ ശബ്ദവോട്ടോടെ പാസാക്കി. ലോക്‌സഭ ഒരു വർഷം മുമ്പ് പാസാക്കിയിരുന്നു. നിർബന്ധ വേശ്യാവൃത്തി നടത്തേണ്ടി വരുന്നവർ, പീഡനത്തിന് ഇരയാകുന്നവർ, ഭിന്നശേഷിക്കാർ തുടങ്ങി പ്രത്യേക സാഹചര്യങ്ങളിലുള്ളവർക്ക് ഭ്രൂണത്തിന് 24 ആഴ്ച പ്രായമായാലും ഗർഭച്ഛിദ്രം നടത്താൻ അനുമതി നൽകുന്നതാണ് ബിൽ. 

ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നതടക്കമുള്ള പ്രതിപക്ഷ ഭേദഗതി നിർദ്ദേശങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇവയെല്ലാം ശബ്ദ വോട്ടിനിട്ട് തള്ളി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഒരു സർക്കാർ സ്ത്രീകൾക്ക് ദോഷം ചെയ്യുന്ന ഒരു നടപടിയും സ്വീകരിക്കില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർദ്ധൻ മറുപടിയിൽ ചൂണ്ടിക്കാട്ടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com