ഐശ്വര്യ റായിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു; നോട്ടീസ് 

പ്രമുഖ നടി ഐശ്വര്യ റായിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്
ഐശ്വര്യ റായി, ഫയല്‍ ചിത്രം
ഐശ്വര്യ റായി, ഫയല്‍ ചിത്രം
Updated on
1 min read

മുംബൈ: പ്രമുഖ നടി ഐശ്വര്യ റായിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. നികുതി വെട്ടിച്ച് കള്ളപ്പണം വെളുപ്പിക്കാന്‍ നീക്കം നടത്തിയെന്ന പനാമ പേപ്പര്‍ രേഖകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് ഐശ്വര്യ റായിക്ക് നോട്ടീസ് നല്‍കിയത്. 

കേസില്‍ നടി ഇന്ന് അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നികുതി വെട്ടിച്ച് വിദേശത്ത് പണം നിക്ഷേപിച്ചെന്ന ആരോപണത്തെ സംബന്ധിച്ച് ഐശ്വര്യ റായിയില്‍ നിന്ന് ഇഡി വിശദീകരണം ആരായുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

നേരത്തെയും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ രണ്ടുതവണയും ഐശ്വര്യ റായി ഹാജരാകുന്നതിന് സാവകാശം തേടുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com