പരസ്യത്തിലെ അഭിനയം വിനയായി; റിയല്‍ എസ്റ്റേറ്റ് തട്ടിപ്പില്‍ പുലിവാല് പിടിച്ച് നടന്‍ മഹേഷ് ബാബു

തെലങ്കാനയിലെ സായ് സൂര്യ ഡെവലപ്പേഴ്‌സിന്റെ പരസ്യത്തിന്റെ ഭാഗമായതാണ് താരത്തിന് വിനയായത്
Actor Mahesh Babu Gets Legal Notice In Rs 34 Lakh Real Estate Fraud Case
Actor Mahesh Babu Gets Legal Notice In Rs 34 Lakh Real Estate Fraud Casefile
Updated on
1 min read

ഹൈദരാബാദ്: റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ പരസ്യവുമായി സഹകരിച്ച് പുലിവാല്‍ പിടിച്ച് തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ മഹേഷ് ബാബു. തെലങ്കാനയിലെ പ്രമുഖ നിര്‍മാണ കമ്പനിയായ സായ് സൂര്യ ഡെവലപ്പേഴ്‌സിന്റെ പരസ്യത്തിന്റെ ഭാഗമായതാണ് താരത്തിന് വിനയായത്.

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് 34.8 ലക്ഷം രൂപ തട്ടിയെടുത്തെന്ന ഹൈദരാബാദിലെ ഡോക്ടറുടെ പരാതിയില്‍ ആണ് മഹേഷ് ബാബുവിന്റെ പേരും ഉൾപ്പെട്ടിരിക്കുന്നത്. പരാതിയില്‍ രങ്ക റെഡ്ഡി ജില്ലാ കണ്‍സ്യൂമര്‍ കമ്മീഷന്‍ മഹേഷ് ബാബുവിന് നോട്ടീസ് അയച്ചു. ഡോക്ടറുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മൂന്നാം പ്രതിയാണ് മഹേഷ് ബാബു.

Actor Mahesh Babu Gets Legal Notice In Rs 34 Lakh Real Estate Fraud Case
'റേപ്പിസ്റ്റുകള്‍ സന്യാസിയാകുന്ന ഇന്ത്യയില്‍ ബീഫ് കഴിക്കുന്നയാള്‍ രാമന്‍ ആയാലെന്താ?'; 'രാമായണ' വിവാദത്തില്‍ ചിന്‍മയി

സായ് സൂര്യ ഡെവലപ്പേഴ്‌സുമായി ബന്ധപ്പെട്ട് നേരത്തെയും മഹേഷ് ബാബുവിന്റെ പേര് നിയമ നടപടികളുടെ ഭാഗമായിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലില്‍, സായ് സൂര്യ ഡെവലപ്പേഴ്സും സുരാന ഗ്രൂപ്പും ഉള്‍പ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടനെ ചോദ്യം ചെയ്തിരുന്നു. 'ഗ്രീന്‍ മെഡോസ്' എന്ന റിയല്‍ എസ്റ്റേറ്റ് പ്രോജക്റ്റില്‍ വീഴ്ച വരുത്തിയതിന് കമ്പനിയുടെ ഉടമയായ കാഞ്ചര്‍ല സതീഷ് ചന്ദ്ര ഗുപ്തയ്ക്ക് എതിരെയും അന്വേഷണം നടക്കുന്നുണ്ട്.

Summary

Tollywood actor Mahesh Babu has reportedly received legal notices from the Ranga Reddy District Consumer Commission in Telangana regarding his endorsement of Sai Surya Developers, a real estate firm facing allegations of fraud.


Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com