രജനികാന്ത്/ ഫയല്‍ചിത്രം
രജനികാന്ത്/ ഫയല്‍ചിത്രം

നടന്‍ രജനീകാന്ത് ആശുപത്രിയില്‍

രജനീകാന്തിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു
Published on

ചെന്നൈ: സൂപ്പര്‍ താരം രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലവേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് താരത്തെ ചെന്നൈ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

തുടര്‍ന്ന് അദ്ദേഹത്തിന്റെ എംആര്‍ഐ സ്‌കാന്‍ എടുത്തു. രജനീകാന്തിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

പതിവ് പരിശോധനയ്ക്കായാണ് ആശുപത്രിയിലെത്തിയതെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം കഴിഞ്ഞദിവസമാണ് രജനീകാന്ത് ഏറ്റുവാങ്ങിയത്. 

അണ്ണാത്തെ എന്ന സിനിമയിലാണ് താരം ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. 2016 ല്‍ അമേരിക്കയില്‍ വെച്ച് രജനികാന്ത് വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com