വിവാഹിതരാകുന്ന യുവതികള്‍ക്ക് ഒരു പവന്‍, സ്ത്രീകള്‍ക്ക് മാസം 2500; വന്‍ പ്രഖ്യാപനവുമായി വിജയ്

60 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് പ്രതിമാസം 2,500 രൂപയും വിവാഹിതയാകുന്ന സ്ത്രീക്ക് ഒരു പവന്‍ സ്വര്‍ണവും സാരിയും നല്‍കുമെന്നും വിജയ്
Actor Vijay makes big announcements
Actor Vijay file
Updated on
1 min read

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ വമ്പന്‍ പ്രഖ്യാപനങ്ങളുമായി നടന്‍ വിജയിയുടെ തമിഴക വെട്രി കഴകം പാര്‍ട്ടി. 60 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് പ്രതിമാസം 2,500 രൂപയും വിവാഹിതയാകുന്ന സ്ത്രീക്ക് ഒരു പവന്‍ സ്വര്‍ണവും സാരിയും നല്‍കുമെന്നും വിജയ് പറഞ്ഞു.

Actor Vijay makes big announcements
ഭാര്യയെ കൊന്നകേസില്‍ ജയിലില്‍ നിന്നിറങ്ങി 16 കാരനെ കൊന്നു; തലച്ചോര്‍ ഭക്ഷിച്ച് ചോര കുടിച്ചു, പ്രതി പിടിയില്‍

തന്റെ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ വിദ്യാഭ്യാസം, കുടുംബം, വനിതാക്ഷേമം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് വിജയ് പറഞ്ഞു. സ്ത്രീകളുടേയും കുട്ടികളുടേയും മുതിര്‍ന്നവരുടേയും സുരക്ഷയാണ് തന്റെ പാര്‍ട്ടിയുടെ മുഖ്യപരിഗണന. ഇതിനായി സര്‍ക്കാര്‍ തലത്തില്‍ പ്രത്യേക വകുപ്പുതന്നെ ഉണ്ടാക്കും. തന്റെ നേരിട്ടുള്ള മേല്‍നോട്ടം വകുപ്പില്‍ ഉണ്ടാകുമെന്നും വിജയ് പറഞ്ഞു. ഗൃഹനാഥരായ 60 വയസിന് താഴെയുള്ള സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപ ധനസഹായം നല്‍കുമെന്നും വിജയ് പ്രഖ്യാപിച്ചു.

Actor Vijay makes big announcements
മുഖ്യമന്ത്രിക്ക് മുന്നില്‍ ആയുധങ്ങള്‍ സമര്‍പ്പിച്ചു; തെലങ്കാനയില്‍ 130 മാവോയിസ്റ്റുകള്‍ കീഴടങ്ങി

സംസ്ഥാന- കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ ജോലിയുള്ള അംഗം കുടുംബങ്ങളിലുണ്ടെങ്കില്‍ അവര്‍ക്ക് ആനുകൂല്യം ലഭിക്കില്ല. ഓരോ കുടുംബത്തിനും വര്‍ഷത്തില്‍ ആറ് എല്‍പിജി സിലിണ്ടറുകള്‍ സൗജന്യമായി നല്‍കുമെന്നും വിജയ് പറഞ്ഞു. വിവാഹിതയാകുന്ന യുവതികള്‍ക്ക് 8 ഗ്രാം സ്വര്‍ണ്ണവും സാരിയും നല്‍കും. അവരുടെ ആഘോഷങ്ങളില്‍ സഹോദരന്റെ പങ്കായിട്ടാണ് ഇത് നല്‍കുന്നതെന്നും വിജയ് പറഞ്ഞു.

Summary

Actor Vijay makes big announcements

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com