മോദിയെ പാമ്പാട്ടിയായി ചിത്രീകരിച്ചു, നോര്‍വേ പത്രത്തിലെ കാര്‍ട്ടൂണിനെതിരെ വിമര്‍ശനം

കാര്‍ട്ടൂണ്‍ പുറത്തുവന്നതിനു പിന്നാലെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്.
Narendra Modi
Narendra ModiPTI
Updated on
1 min read

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാമ്പാട്ടിയായി ചിത്രീകരിച്ചുകൊണ്ട് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച് നോര്‍വേയിലെ പത്രം. മകുടി ഊതുന്ന പാമ്പാട്ടിയായി മോദിയെ ചിത്രീകരിക്കുന്ന കാര്‍ട്ടൂണില്‍, പാമ്പിന്‍ കൂടയില്‍നിന്ന് പാമ്പിനു പകരം പെട്രോള്‍ പമ്പില്‍ ഇന്ധനം നിറയ്ക്കാനുപയോഗിക്കുന്ന പൈപ്പ് ഉയര്‍ന്നുവരുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്.

ആഫ്റ്റന്‍പോസ്റ്റന്‍ എന്ന പത്രത്തില്‍ ഇന്ത്യന്‍ വിദേശനയം സംബന്ധിച്ച് 'സമര്‍ഥനും അല്‍പ്പം ശല്യക്കാരനുമായ ആള്‍' എന്ന തലക്കെട്ടില്‍ ഫ്രാങ്ക് റോസ്വികിന്‍ എഴുതിയ ലേഖനത്തോടൊപ്പമാണ് വിവാദ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Narendra Modi
50 ലക്ഷം കൈക്കൂലി: ആര്‍മി കേണലിനെ അറസ്റ്റ് ചെയ്ത് സിബിഐ, പുറത്തായത് വന്‍ അഴിമതി

കാര്‍ട്ടൂണ്‍ പുറത്തുവന്നതിനു പിന്നാലെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇന്ത്യയെ പാമ്പാട്ടികളുടെ നാടായി കാണുന്ന പാശ്ചാത്യ മാധ്യമങ്ങളുടെ കൊളോണിയല്‍ മനോഭാവത്തിന്റെ തെളിവാണ് ഇതെന്ന് വിമര്‍ശനമുയര്‍ന്നു. ഇന്ത്യയോടും ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട നേതാവിനോടും അനാദരവ് കാണിക്കുന്നതാണ് കാര്‍ട്ടൂണ്‍ എന്ന് പലരും കുറിച്ചു. യൂറോപ്പിലുള്ളവര്‍ ഇപ്പോഴും കൊളോണിയല്‍ ഫാന്റസിയില്‍നിന്ന് പുറത്തുകടന്നിട്ടില്ലെന്നാണ് ചിലരുടെ വിമര്‍ശനം.

Narendra Modi
'ഭാര്യയേയും ആണ്‍സുഹൃത്തിനേയും പലരും കണ്ടു, അതും പലയിടങ്ങളില്‍'; അവിഹിതം തെളിയിക്കാന്‍ സാഹചര്യത്തെളിവ് മതിയെന്ന് മദ്രാസ് ഹൈക്കോടതി

നോര്‍വേ സന്ദര്‍ശനത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്ന് മോദി ഒഴിഞ്ഞുമാറിയെന്ന ആക്ഷേപമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കാര്‍ട്ടൂണ്‍ പ്രത്യക്ഷപ്പെട്ടത്. നോര്‍വേ പ്രധാനമന്ത്രിക്കൊപ്പം സംയുക്ത പ്രസ്താവനയ്ക്ക് മോദി എത്തിയപ്പോഴായിരുന്നു മാധ്യമപ്രവര്‍ത്തകയായ ഹെല്ല ലിങ് ചോദ്യം ചോദിച്ചത്. ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യം, മനുഷ്യാവകാശം എന്നിവ സംബന്ധിച്ചായിരുന്നു ചോദ്യം. എന്നാല്‍, പ്രധാനമന്ത്രി മറുപടി പറയാതെ നടന്നകലുകയായിരുന്നു. ചോദ്യം ചോദിക്കുന്ന വീഡിയോ അടക്കം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.

പിന്നീട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വാര്‍ത്താസമ്മേളനത്തില്‍ മലയാളിയായ വിദേശകാര്യ മന്ത്രാലയ സെക്രട്ടറി (വെസ്റ്റ്) സിബി ജോര്‍ജ് മോദിക്കെതിരായ ആരോപണത്തിന് മറുപടിനല്‍കി. നൂറുകണക്കിന് മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെ, വിദേശ എന്‍.ജി.ഒകളുടെ റിപ്പോര്‍ട്ടുകള്‍ വായിച്ചാണ് നോര്‍വേയിലെ മാധ്യമങ്ങള്‍ ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Summary

Aftenposten published a controversial cartoon depicting PM Modi as a snake charmer in May 2026.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com