തെരുവുനായ്ക്കളെ കൊണ്ട് പൊറുതിമുട്ടി, കുട്ടികളെ കടിക്കുന്നു; വീട്ടുകാരെ ബന്ദിയാക്കി താമസക്കാരുടെ പ്രതിഷേധം (വീഡിയോ)

തെരുവുനായ്ക്കളെ പോറ്റുന്നതില്‍ കുടുംബത്തിനെതിരെ പാര്‍പ്പിട സമുച്ചയത്തിലെ താമസക്കാരുടെ പ്രതിഷേധം
തെരുവുനായ്ക്കളെ പോറ്റുന്നത് നിര്‍ത്തണമെന്നാവശ്യപ്പെട്ട് വീടിന് മുന്‍പില്‍ പ്രതിഷേധം
തെരുവുനായ്ക്കളെ പോറ്റുന്നത് നിര്‍ത്തണമെന്നാവശ്യപ്പെട്ട് വീടിന് മുന്‍പില്‍ പ്രതിഷേധം
Updated on
1 min read

ഗുരുഗ്രാം:  തെരുവുനായ്ക്കളെ പോറ്റുന്നതില്‍ കുടുംബത്തിനെതിരെ പാര്‍പ്പിട സമുച്ചയത്തിലെ താമസക്കാരുടെ പ്രതിഷേധം. തെരുവുനായ്ക്കള്‍ കുട്ടികളെ കടിക്കുന്നു എന്ന് പരാതിപ്പെട്ടാണ് പാര്‍പ്പിട സമുച്ചയത്തിലെ താമസക്കാര്‍ പ്രതിഷേധവുമായി രംഗത്തുവന്നത്. വീട്ടുകാരെ ബന്ദിയാക്കിയായിരുന്നു പ്രതിഷേധം.

ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. തെരുവുനായ്ക്കള്‍ക്ക് ഭക്ഷണവും മറ്റും നല്‍കി പോറ്റുന്ന വീടിന്റെ മുന്നില്‍ പാര്‍പ്പിട സമുച്ചയത്തിലെ താമസക്കാര്‍ തടിച്ചുകൂടി പ്രതിഷേധിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. വിവരം അറിഞ്ഞ് പൊലീസുകാര്‍ സ്ഥലത്തെത്തി.

രാത്രിയിലാണ് സംഭവം. കുട്ടികളെ പട്ടികള്‍ കടിക്കുന്നു എന്ന് പരാതിപ്പെട്ടാണ് പാര്‍പ്പിട സമുച്ചയത്തിലെ താമസക്കാര്‍ പ്രതിഷേധവുമായി രംഗത്തുവന്നത്. തെരുവുനായ്ക്കളെ പോറ്റുന്ന കുടുംബത്തിന്റെ വീടിന് മുന്നിലായിരുന്നു പ്രതിഷേധം. കാറില്‍ പുറത്തുപോകാന്‍ പോലും അനുവദിക്കാതെയായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.
 

കടപ്പാട്: കനക് ന്യൂസ്‌
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com