വീട്ടുകാർ രണ്ടാം വിവാഹത്തിന് സമ്മതിച്ചില്ല; വൈദ്യുതി തൂണിൽ കയറി 60കാരന്റെ ആത്മഹത്യാ ഭീഷണി

രണ്ടാം വിവാഹത്തിന്​ വീട്ടുകാർ സമ്മതിക്കാത്തതിനെ തുടർന്ന് ​ വൈദ്യുതിതൂണിന്​​ മുകളിൽ കയറി 60കാരന്റെ ആത്മഹത്യാ ഭീഷണി.
വൈദ്യുതി തൂണില്‍ കയറി 60കാരന്റെ ആത്മഹത്യാഭീഷണി
വൈദ്യുതി തൂണില്‍ കയറി 60കാരന്റെ ആത്മഹത്യാഭീഷണി
Updated on
1 min read

ജയ്പൂര്‍: രണ്ടാം വിവാഹത്തിന്​ വീട്ടുകാർ സമ്മതിക്കാത്തതിനെ തുടർന്ന് ​ വൈദ്യുതിതൂണിന്​​ മുകളിൽ കയറി 60കാരന്റെ ആത്മഹത്യാഭീഷണി. രാജസ്ഥാനിലെ ദോൽപൂരിലാണ്​ സംഭവം. സോഭരൻ സിങ്ങാണ്​ ഹൈ ടെൻഷൻ ലൈൻ കടന്നു പോകുന്ന പോസ്റ്റിന്​ മുകളിൽ കയറി ആത്​മഹത്യ ഭീഷണി മുഴക്കിയത്​.

അഞ്ച്​ മക്കളുടെ പിതാവായ സോഭരൻ സിങ്ങിന്‍റെ ഭാര്യ മരിച്ചിരുന്നു. തുടർന്ന്​ ഇയാൾ രണ്ടാമതൊരു വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ, കുടുംബം അതിന്​ സമ്മതിച്ചില്ല. ഇതോടെയായിരുന്നു ആത്​മഹത്യ ഭീഷണി. സോഭരൻ സിങ്​ ഹൈ-ടെൻഷൻ പോസ്റ്റിലേക്ക്​ കയറുന്നത്​ കണ്ടയുടൻ നാട്ടുകാർ വൈദ്യുതി വകുപ്പിൽ വിവരമറിയിച്ചതിനാൽ അനിഷ്​ട സംഭവങ്ങൾ ഒഴിവായി.

കഴിഞ്ഞ ദിവസം രണ്ടാം വിവാഹത്തിനായി സോഭരൻ സിങ്​ കുടുംബത്തിന്‍റെ സമ്മതം തേടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട്​ വലിയ വഴക്കും നടന്നിരുന്നു. തുടർന്നായിരുന്നു ഇലക്​ട്രിക്​ പോസ്റ്റിൽ കയറി ആത്​മഹത്യ ഭീഷണി. പിന്നീട്​ കുടുംബാംഗങ്ങളെത്തിയാണ്​ ഇയാളെ അനുനയിപ്പിച്ച്​ താഴെയിറക്കിയത്​.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com