ജിഎസ്ടി ഒഴിവാക്കുന്നത് തിരിച്ചടിയാകും; കോവിഡ് വാക്സിൻ വില കൂടാൻ കാരണമാകും; നിർമല സീതാരാമൻ

വാക്‌സിന്‍ ജിഎസ്ടി വരുമാനത്തിന്റെ 70 ശതമാനം ലഭിക്കുന്നതും സംസ്ഥാനങ്ങള്‍ക്കാണ്
നിര്‍മ്മല സീതാരാമന്‍ / എഎന്‍ഐ ചിത്രം
നിര്‍മ്മല സീതാരാമന്‍ / എഎന്‍ഐ ചിത്രം
Updated on: 
1 min read

ന്യൂഡല്‍ഹി:  കോവിഡ് വാക്‌സിന് ജിഎസ്ടി ഒഴിവാക്കിയാല്‍ തിരിച്ചടിയാകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്‍. ഇത് വാക്‌സിന്‍ വില കൂടാന്‍ കാരണമാകുമെന്നും ഇന്‍പുട് ടാക്‌സ് ക്രെഡിറ്റ് ആനുകൂല്യം ലഭ്യമാകില്ലെന്നും മന്ത്രി പറഞ്ഞു. 

വാക്‌സിന്‍ ജിഎസ്ടി വരുമാനത്തിന്റെ 70 ശതമാനം ലഭിക്കുന്നതും സംസ്ഥാനങ്ങള്‍ക്കാണ്. ചികിത്സയ്ക്ക് വേണ്ട 23 ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ ഒഴിവാക്കിയതായും ധനമന്ത്രി പറഞ്ഞു

കോവിഡിനെ പ്രതിരോധിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾക്കും മരുന്നുകൾക്കും എല്ലാവിധ നികുതികളും കസ്റ്റംസ് തീരുവയും ഒഴിവാക്കണമെന്ന്​ അഭ്യർത്ഥിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു. ആരോഗ്യ മേഖലയിലെ സൗകര്യങ്ങൾ വിപുലീകരിക്കാനും കോവിഡ്​ ചികിത്സക്കായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ, മരുന്നുകൾ, ഓക്സിജൻ എന്നിവയുടെ വിതരണം വർധിപ്പിക്കാനും മമത കത്തിൽ അഭ്യർഥിച്ചു.

'ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, സിലിണ്ടറുകൾ, ക്രയോജനിക് സ്റ്റോറേജ് ടാങ്കുകൾ, ടാങ്കറുകൾ, കോവിഡുമായി ബന്ധപ്പെട്ട മരുന്നുകൾ എന്നിവ സംഭാവന ചെയ്യാൻ ധാരാളം സംഘടനകളും വ്യക്തികളും ഏജൻസികളും മുന്നോട്ടുവരുന്നുണ്ട്. ഈ സംഘടനകളുടെ സംഭാവനകൾ കോവിഡിനെതിരായ പോരാട്ടത്തിൽ സർക്കാറിന്​ വലിയ സഹായമാണ്​ നൽകുക.

എന്നാൽ കസ്റ്റംസ് ഡ്യൂട്ടി, ജി.എസ്​.ടി തുടങ്ങിയവയിൽനിന്ന് ഈ ഇനങ്ങൾ ഒഴിവാക്കുന്നത് പരിഗണിക്കാൻ നിരവധി ദാതാക്കളും ഏജൻസികളും സംസ്ഥാന സർക്കാറിനെ സമീപിച്ചിട്ടുണ്ട്​. നിരക്ക് ഘടന കേന്ദ്രസർക്കാറി​െൻറ പരിധിയിൽ വരുന്നതിനാൽ, മുകളിൽ പറഞ്ഞ മരുന്നുകളുടെയും ഉപകരണങ്ങളുടെയും വിതരണ തടസ്സങ്ങളും നികുതിയും ഒഴിവാക്കണം. എന്നാൽ മാത്രമേ കോവിഡ്​ മഹാമാരിയെ ഫലപ്രദമായി പ്രതിരോധിക്കാൻ സാധിക്കൂ' -കത്തിൽ മമത അഭ്യർഥിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com