സഹപ്രവര്‍ത്തകയെ വെട്ടിനുറുക്കി മൃതദ്ദേഹം ചാക്കുകളിലാക്കി കനാലില്‍ തള്ളി, യുവാവ് അറസ്റ്റില്‍
ആഗ്ര: സഹപ്രവര്‍ത്തകയെ അതിക്രൂരമായി കൊലപ്പെടുത്തി യുവാവ്. യുവതിയെ കൊലപ്പെടുത്തി വെട്ടിനുറുക്കി മൃതദേഹാവശിഷ്ടം ചാക്കുകളിലാക്കി കനാലിലേക്ക് തള്ളുകയായിരുന്നു. ഉത്തര്‍പ്രദേശിലാണ് സംഭവം.
ആഗ്രയിലെ ഒരു സ്വകാര്യ കമ്പനിയില്‍ എച്ച്ആര്‍ മാനേജരായിരുന്ന മിങ്കി ശര്‍മ്മ (30) എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അതേ കമ്പനിയിലെ അക്കൗണ്ടന്റായ വിനയ് (30)നെ പൊലീസ് അറസ്റ്റ് ചെയ്തു.
മിങ്കിയും വിനയും നേരത്തേ പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വിവാഹം കഴിക്കാന്‍ വിനയ് ആഗ്രഹിച്ചിരുന്നെങ്കിലും മിങ്കി വിസമ്മതിച്ചതോടെ തര്‍ക്കമുണ്ടാകുകയും വേര്‍പിരിയുകയുമായിരുന്നു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ പലതവണ തര്‍ക്കമുണ്ടായി. ഇതിനുപിന്നാലെയാണ് ജനുവരി 24ന് കൊലപാതകം നടന്നത്. കത്തി ഉപയോഗിച്ച് മിങ്കിയെ ആക്രമിച്ച വിനയ് യുവതിയെ കഴുത്തിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും നിരവധി തവണ കുത്തി. തുടര്‍ന്ന് മൃതദേഹം വെട്ടിനുറുക്കി പ്ലാസ്റ്റിക് ചാക്കില്‍ പൊതിഞ്ഞു.
തല അറുത്തെടുത്ത് മറ്റൊരു ചാക്കിലാണ് വിനയ് സൂക്ഷിച്ചിരുന്നത്. തുടര്‍ന്ന് കനാലിലേക്ക് ഒരു ചാക്ക് തള്ളി. ചാക്കിലാക്കിയ മറ്റൊരു ഭാഗം യമുനയിലേക്ക് എറിയാനെത്തിയെങ്കിലും പാലത്തില്‍ ചാക്ക് വച്ച ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ ബിഎന്‍എസിന്റെ സെക്ഷന്‍ 103 (1) (കൊലപാതകം), 238 (തെളിവുകള്‍ നശിപ്പിക്കല്‍) എന്നിവ പ്രകാരം കേസെടുത്തതായി പൊലീസ് പറഞ്ഞു.
Agra HR manager murder: The Agra HR manager murder has resulted in the arrest of her colleague
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

