മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം; കാമുകിയെ ഓഫീസില്‍ വിളിച്ചുവരുത്തി കൊലപ്പെടുത്തി; കഷണങ്ങളാക്കി ചാക്കില്‍ ഉപേക്ഷിച്ചു; തല കണ്ടെത്താനായില്ല; യുവാവ് അറസ്റ്റില്‍
ആഗ്ര: മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് യുവാവ് കാമുകിയെ ഓഫീസിലേക്ക് വിളിച്ചു കൊലപ്പെടുത്തി കഷണങ്ങളാക്കി ചാക്കില്‍ തള്ളി. സംഭവത്തില്‍ വിനയ് രജപുത് എന്ന യുവാവിനെ പൊലീസ് അറസറ്റ് ചെയ്തു. യുവതിയുടെ തല കണ്ടെത്താനായില്ല. നാല് വര്‍ഷത്തോളം ഇയാളുടെ സുഹൃത്തായിരുന്ന മിന്‍സി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
മിന്‍സിയും വിനയ്‌യും ഒരു ഓഫീസിലാണ് ജോലി ചെയ്തിരുന്നത്. കഴിഞ്ഞ ജനുവരി 23-ന് ഷോപ്പിങ്ങിന് പോവുകയാണെന്ന് പറഞ്ഞാണ് യുവതി വീട്ടില്‍ നിന്നും ഇറങ്ങിയത്. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പിറ്റേദിവസം മിന്‍സിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. പിന്നാലെ നാല് ടീമുകളായി തിരിഞ്ഞ പൊലീസ് സംഘം സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.
അന്വേഷണത്തിനിടൊവില്‍ പാര്‍വതി വിഹാറില്‍ നിന്നും യുവതിയുടെ തലയില്ലാത്ത ഉടല്‍ കണ്ടെത്തി. ഇതോടെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധന ഊര്‍ജിതമാക്കി. ഈ പരിശോധനയില്‍ മിന്‍സിയുടെ സ്‌കൂട്ടറില്‍ വിനയ് സഞ്ചരിക്കുന്നത് കണ്ടെത്തി. 12 മണിക്കൂറിനുള്ളില്‍ തന്നെ ഇയാളെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ യുവതിയുമായി താന്‍ പ്രണയത്തിലായിരുന്നുവെന്നും മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കൊലപാതകമെന്നും വിനയ് പൊലീസിനോട് പറഞ്ഞു.
ജനുവരി 23-ന് യുവതിയെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയെന്നും അവിടെ വെച്ചുണ്ടായ തര്‍ക്കത്തിനൊടുവില്‍ കത്തി ഉപയോഗിച്ച് കൊലപ്പെടുത്തിയെന്നും തുടര്‍ന്ന് മൃതദേഹം കഷണങ്ങളാക്കി ചാക്കിലാക്കുകയായിരുന്നുവെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി പോലീസ് അറിയിച്ചു. ഉടല്‍ ഭാഗം പാര്‍വതി വിഹാര്‍ എന്ന സ്ഥലത്ത് ഉപേക്ഷിച്ചു, തല ഓടയില്‍ എറിഞ്ഞു. സംശയം തോന്നാതിരിക്കാന്‍ ഇയാള്‍ യുവതിയുടെ കുടുംബവുമായി നിരന്തരം ബന്ധപ്പെടുകയും ചെയ്തു. കുടുംബത്തിനൊപ്പം പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനില്‍ പോവുകയും ചെയ്തിരുന്നു. യുവതിയുടെ തല ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും തിരച്ചില്‍ തുടരുകയാണെന്നും ഡിസിപി സിറ്റി സയ്യിദ് അലി അബ്ബാസ് പറഞ്ഞു.
Agra man kills girlfriend over affair suspicion, dismembers body, head still missing
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

