

ലഖ്‌നൗ: കേരളത്തില്‍ എറണാകുളത്തു മാത്രമല്ല, ഇനി ഉത്തര്‍പ്രദേശിലും ബ്രഹ്മപുരം ഉണ്ട്. യുപിയിലെ ഫത്തേഹാബാദിലെ ബാദ്ഷാഹി ബാഗ് ആണ് ബ്രഹ്മപുരം ആയി മാറുന്നത്. പേരു മാറ്റാനുള്ള തീരുമാനം ആഗ്ര ജില്ലാ പഞ്ചായത്ത് അംഗീകരിച്ചു.
ഹിന്ദു ദേവനായ ബ്രഹ്മാവ്, ബ്രഹ്മോസ് മിസൈല്‍ എന്നിവ പരിഗണിച്ചാണ് ബ്രഹ്മപുരം എന്ന പേരു നല്‍കാന്‍ തീരുമാനിച്ചതെന്നാണ് ജില്ലാ പഞ്ചായത്ത് പറയുന്നത്. ഫത്തേഹാബാദ് നഗരത്തിന്റെ പേരു മാറ്റാനും തീരുമാനിച്ചിട്ടുണ്ട്.
ഫത്തേഹാബാദിന്റെ പേര് സിന്ദൂര്‍പുരം എന്നാണ് മാറ്റുന്നത്. സമുഗാര്‍ഹ് എന്നാണ് ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്. പിന്നീട് ഇത് ഫത്തേഹാബാദ് ആയി പേരു മാറുകയായിരുന്നു. ഇതാണ് സിന്ദൂര്‍പുരം ആയി മാറ്റുന്നത്.
അടിമത്തത്തെ പ്രതീകവല്‍ക്കരിക്കുന്ന പേരുകള്‍ ആയതിനാലാണ്, സ്ഥലങ്ങളുടെ പേരുകള്‍ മാറ്റുന്നതെന്ന് ആഗ്ര ജില്ലാ പഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍ മഞ്ജു ഭഡോരിയ പറഞ്ഞു. ജില്ലാ പഞ്ചായത്ത് യോഗം ഏകകണ്ഠമായാണ് പേരുമാറ്റ നിര്‍ദേശം പാസ്സാക്കിയത്. ഇത് അംഗീകാരത്തിനായി സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചതായും ഭഡോരിയ പറഞ്ഞു.
Brahmapuram is not only in Ernakulam, Kerala, but now in Uttar Pradesh as well. Badshahi Bagh in Fatehabad is becoming Brahmapuram
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
