ദിപാവലിക്കും ഹോളിക്കും സൗജന്യ എല്‍പിജി സിലിണ്ടര്‍; തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ്

ഇങ്ങനെ ലഭിക്കുന്ന പണം ഉപയോഗിച്ച് നിങ്ങള്‍ക്ക് ദീപാവലി പലഹാരങ്ങളും ദീപങ്ങളും വാങ്ങാമെന്നും അദ്ദേഹം പറഞ്ഞു.
yogi adityanath
Yogi AdityanathPhoto | ANI
Edited By:
Updated on: 
1 min read

ലഖ്‌നൗ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ദീപാവലിക്കും ഹോളിക്കും സൗജന്യ എല്‍പിജി സിലിണ്ടര്‍ പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രധാന്‍ മന്ത്രി ഉജ്ജ്വല യോജനയ്ക്ക് കീഴിലുള്ള അര്‍ഹരായ കുടുംബങ്ങള്‍ക്കായിരിക്കും എല്‍പിജി സിലിണ്ടര്‍ ലഭിക്കുക. സംസ്ഥാനത്തെ 1.89 കോടിലധികം ഗുണഭോക്താക്കള്‍ക്ക് ഈ ആനൂകുല്യം ലഭിക്കും.

എല്‍പിജി സബ്‌സിഡിക്കായി 1,500 കോടി രൂപ നീക്കിവെച്ചതായും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന്റെ വിലയെക്കുറിച്ചും കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡിയെക്കുറിച്ചും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിശദീകരിച്ചു. 'ഒരു ഗാര്‍ഹിക ഗ്യാസ് സിലിണ്ടറിന്റെ വില 983.45 രൂപയാണ്, ഇതില്‍ 335 രൂപ ഭാരത സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കുന്നു. നിങ്ങള്‍ സ്വന്തം കൈയില്‍ നിന്ന് 648.55 രൂപ മാത്രം ചെലവാക്കിയാല്‍ മതി,' അദ്ദേഹം പറഞ്ഞു.

ഉജ്ജ്വല പദ്ധതിക്ക് കീഴിലുള്ള പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ദീപാവലിക്കും ഹോളിക്കും ഓരോ എല്‍പിജി സിലിണ്ടര്‍ വീതം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഇങ്ങനെ ലഭിക്കുന്ന പണം ഉപയോഗിച്ച് നിങ്ങള്‍ക്ക് ദീപാവലി പലഹാരങ്ങളും ദീപങ്ങളും വാങ്ങാമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ ഭരണകാലത്ത് ഗ്യാസ് കണക്ഷന്‍ ലഭിക്കാന്‍ ആളുകള്‍ക്ക് നിരവധി കഷ്ടപ്പാടുകള്‍ നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ ബിജെപി സര്‍ക്കാര്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷനുകള്‍ നല്‍കി, ഇതാണ് നല്ലഭരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

yogi adityanath
സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ പോര; ട്രംപ് വിയര്‍ക്കുന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍
yogi adityanath
സർക്കാർ ആനുകൂല്യങ്ങൾക്ക് ആധാർ പോര, വോട്ടർ ഐഡി നിർബന്ധമാക്കാൻ കേന്ദ്രം
Summary

Ahead Of UP Polls, Yogi Adityanath Announces Free LPG Cylinder On Diwali, Holi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER